സ്ഥിരനിക്ഷേപത്തിന്റെ പലിശ നിരക്കുകള്‍ പരിഷ്‌കരിച്ച് പിഎന്‍ബി; അറിയാം

സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) പുതുക്കി. 7 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3% മുതല്‍ 5.25% വരെ പലിശ നിരക്കാണ് പിഎന്‍ബി വാഗ്ദാനം ചെയ്യുന്നത്.

7മുതല്‍ 45 ദിവസത്തെ സ്ഥിര നിക്ഷേപങ്ങളില്‍ പിഎന്‍ബി 3% പലിശനിരക്കാണ് നല്‍കുന്നത്. ഇത് ഒരു വര്‍ഷത്തില്‍ താഴെയുള്ള എഫ്ഡിയില്‍ 4.5 ശതമാനം വരെയും വാഗ്ദാനം ചെയ്യുന്നുണ്ട്.
ഒരു വര്‍ഷം മുതല്‍ 3 വര്‍ഷം വരെ കാലാവധി പൂര്‍ത്തിയാകുന്ന ടേം ഡെപ്പോസിറ്റുകളില്‍, 5.10% പലിശയാണ് ലഭിക്കുക. 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ നീളുന്ന നിക്ഷേപങ്ങള്‍ക്ക് പിഎന്‍ബി 5.25 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഈ നിരക്കുകള്‍ 2021 മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വന്നു.
മുതിര്‍ന്ന പൗരന്മാര്‍ക്ക് അവരുടെ നിക്ഷേപത്തിന് 0.5 ശതമാനം അധിക പലിശ നിരക്ക് തുടരും. 7 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധി പൂര്‍ത്തിയാകുന്ന എഫ്ഡിക്ക് 3.5 ശതമാനം മുതല്‍ 5.75 ശതമാനം വരെ പലിശ നിരക്ക് ലഭിക്കും.
പിഎന്‍ബിയെക്കൂടാതെ ആക്സിസ് ബാങ്ക്, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്, കൊട്ടക് മഹീന്ദ്ര, യെസ് ബാങ്ക് എന്നിവയും ഈ മാസത്തെ ടേം നിക്ഷേപത്തിന്റെ പലിശ പുതുക്കിയിട്ടുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it