ഐഓബിയും സെന്‍ട്രല്‍ ബാങ്കും സ്വകാര്യവല്‍ക്കരിക്കുമോ? റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇങ്ങനെ

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും സ്വകാര്യവത്കരിച്ചേക്കും. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് സ്വകാര്യവല്‍ക്കരിക്കുന്ന ബാങ്കുകളെക്കുറിച്ച് അന്തിമഘട്ട ചര്‍ച്ചകള്‍ നടത്തിയതായി സിഎന്‍ബിസി - ടിവി18 റിപ്പോര്‍ട്ട് ചെയ്യുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം ആസ്തി വിറ്റഴിച്ച് 1.75 ലക്ഷം കോടി രൂപ നേടാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.

ഈ സമിതി പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യ വല്‍ക്കരണത്തിനായി വരുത്തേണ്ട നിയമ ഭേദഗതികളെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. നിതി അയോഗിന്റെ നിര്‍ദ്ദേശങ്ങളില്‍ ജൂണ്‍ 24 ന് ചേര്‍ന്ന ഉന്നത യോഗമാണ് അന്തിമ തീരുമാനം കൈക്കൊണ്ടതെന്ന് പിടിഐയും റിപ്പോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
സ്വകാര്യവല്‍ക്കരണം സംബന്ധിച്ച ഷോര്‍ട്ട് ലിസ്റ്റ് ഈ ഉന്നത സമിതി കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ചേക്കും. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരാണ് അന്തിമ തീരുമാനം എടുക്കുക.


Related Articles
Next Story
Videos
Share it