91,000 കോടിയുടെ വായ്പകള്‍ എഴുതിത്തള്ളി ബാങ്കുകള്‍

പൊതുമേഖലാ ബാങ്കുകള്‍ നടപ്പ് സാമ്പത്തികവര്‍ഷം (2022-23) ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ എഴുതിത്തള്ളിയത് 91,000 കോടി രൂപയുടെ വായ്പകള്‍. ഏറ്റവുമധികം വായ്പ എഴുതിത്തള്ളിയത് എസ്.ബി.ഐയാണ്; 17,536 കോടി രൂപ. യൂണിയന്‍ ബാങ്കാണ് രണ്ടാമത് (16,497 കോടി രൂപ). ബാങ്ക് ഓഫ് ബറോഡ 13,032 കോടി രൂപയും എഴുതിത്തള്ളി

എന്താണ് നേട്ടം?
കിട്ടാക്കടമായ വായ്പകളാണ് ബാങ്കുകള്‍ എഴുതിത്തള്ളുന്നത്. വായ്പ ബാങ്കുകള്‍ എഴുതിത്തള്ളി (റൈറ്റ്-ഓഫ്) എന്നതിനര്‍ത്ഥം വായ്പ എടുത്തയാള്‍ ഇനി തിരിച്ചടയ്‌ക്കേണ്ട എന്നല്ല. ബാങ്കിന് വരുമാനം കിട്ടില്ലെന്ന് ഉറപ്പായ വായ്പ ബാലന്‍സ് ഷീറ്റില്‍ നിന്ന് പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇത് ബാലന്‍സ് ഷീറ്റ് മെച്ചപ്പെട്ടതാക്കാനുള്ള നടപടിയാണ്.
തത്തുല്യതുക ലാഭത്തില്‍ നിന്ന് വകയിരുത്തിയാണ് ഇത് ചെയ്യുന്നത്. വായ്പ എടുത്തയാള്‍ പലിശസഹിതം വായ്പാത്തുക തിരിച്ചടയ്ക്കുക തന്നെ വേണം, അല്ലെങ്കില്‍ ബാങ്ക് നിയമപരമായ നടപടികളിലേക്ക് നീങ്ങും.
Related Articles
Next Story
Videos
Share it