Begin typing your search above and press return to search.
മഞ്ചേരി സഹകരണ അര്‍ബന്‍ ബാങ്കിന് പിഴ ചുമത്തി റിസര്‍വ് ബാങ്ക്
മലപ്പുറത്തെ മഞ്ചേരി കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന് പിഴയിട്ട് റിസര്‍വ് ബാങ്ക്. സൈബര്‍ സെക്യൂരിറ്റി സംവിധാനത്തില്‍ വീഴ്ചകള്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടിയെന്ന് റിസര്‍വ് ബാങ്ക് കഴിഞ്ഞവാരം പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കി.
10,000 രൂപയാണ് പിഴ ചുമത്തിയത്. പിഴ ചുമത്താതിരിക്കാന്‍ കാരണങ്ങളുണ്ടെങ്കില്‍ ബോധിപ്പിക്കാനായി മഞ്ചേരി അര്‍ബന്‍ ബാങ്കിന് റിസര്‍വ് ബാങ്ക് നോട്ടീസ് അയച്ചിരുന്നു. ബാങ്കിന്റെ മറുപടിയും വാക്കാലുള്ള വാദങ്ങളും കേട്ടശേഷമാണ്, വീഴ്ചയുണ്ടായെന്നത് വസ്തുതയാണെന്ന് കാട്ടി പിഴ ചുമത്തിയത്.
നടപടികള്‍ കടുപ്പിച്ച് റിസര്‍വ് ബാങ്ക്
ഉപഭോക്തൃ സേവനം, പ്രവര്‍ത്തന ചട്ടങ്ങള്‍ തുടങ്ങിയവയില്‍ വീഴ്ച വരുത്തുന്ന ബാങ്കുകള്‍ക്കെതിരെ റിസര്‍വ് ബാങ്ക് കര്‍ക്കശമായ നടപടിയാണ് നിലവില്‍ സ്വീകരിക്കുന്നത്. പിഴ ചുമത്തുന്നതിന് പുറമേ പ്രവര്‍ത്തന ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളെടുക്കാറുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിലാണ് തിരുവനന്തപുരത്തെ അനന്തശയനം സഹകരണ ബാങ്കിന്റെ ബാങ്കിംഗ് ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കിയത്. അനന്തശയനം ബാങ്കിന് 'ബാങ്ക്' എന്ന നിലയില്‍ പ്രവര്‍ത്തിക്കാനാവില്ലെന്നും ബാങ്കിതര ധനകാര്യ സ്ഥാപനമായി (non-banking institution) പ്രവര്‍ത്തിക്കാമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു.
Next Story
Videos