മുത്തൂറ്റ് ഫിനാന്‍സിനെ എന്‍.ബി.എഫ്.സികളുടെ അപ്പര്‍ ലെയറില്‍ ഉള്‍പ്പെടുത്തി റിസര്‍വ് ബാങ്ക്

ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുടെ (എന്‍.ബി.എഫ്.സി) അപ്പര്‍ ലെയറില്‍ മുത്തൂറ്റ് ഫിനാന്‍സിനെ ഉള്‍പ്പെടുത്തി റിസര്‍വ് ബാങ്ക്. എന്‍.ബി.എഫ്.സികളെ അവയുടെ ആസ്തിമൂല്യം, പ്രവര്‍ത്തനം, അപകടസാദ്ധ്യത (റിസ്‌ക്) തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തി ബേസ് ലെയര്‍, മിഡില്‍ ലെയര്‍, അപ്പര്‍ ലെയര്‍, ടോപ് ലെയര്‍ എന്നിങ്ങനെയാണ് റിസര്‍വ് ബാങ്ക് തരംതിരിക്കുന്നത്.

അപ്പര്‍ ലെയറില്‍ ഉള്‍പ്പെടുന്ന കമ്പനികള്‍ കുറഞ്ഞത് അടുത്ത 5 വര്‍ഷത്തേക്ക് കര്‍ശന പ്രവര്‍ത്തന മാനദണ്ഡങ്ങളും സാമ്പത്തിക അച്ചടക്കവും പാലിക്കണം. ഇതിന്റെ ഭാഗമായി മൂന്ന് വര്‍ഷത്തിനകം ഐ.പി.ഒയും നടത്തണം. അപ്പര്‍ ലെയറില്‍ ഉള്‍പ്പെടുന്നതോടെ ബാങ്കുകളെപോലെ പോലെ തന്നെ എന്‍.ബി.എഫ്.സികളെ റിസര്‍വ് ബാങ്ക് നിരീക്ഷിക്കുമെന്നും മുത്തൂറ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടറും സി.ഒ.ഒയുമായ കെ.ആര്‍. ബിജിമോന്‍ പറഞ്ഞു.

പട്ടികയില്‍ 15 കമ്പനികള്‍

മുത്തൂറ്റ് ഫിനാന്‍സ് ഉള്‍പ്പെടെ എല്‍.ഐ.സി ഹൗസിംഗ് ഫിനാന്‍സ്, ബജാജ് ഫിനാന്‍സ്, ശ്രീറാം ഫിനാന്‍സ്, ടാറ്റ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിങ്ങനെ 15 ഈ കമ്പനികളാണ് പട്ടികയിലുള്ളത്. എല്‍ ആന്‍ഡ് ടി ഫിനാന്‍സ്, പിരമല്‍ ക്യാപിറ്റല്‍, ചോളമണ്ഡലം ഫിനാന്‍സ്, ഇന്ത്യാബുള്‍സ് ഹൗസിങ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ടാറ്റ ക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, പി.എന്‍.ബി ഹൗസിങ് ഫിനാന്‍സ്, എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസ്, ആദിത്യ ബിര്‍ള ഫിനാന്‍സ് എന്നിവയാണ് പട്ടികയിലെ മറ്റ് കമ്പനികള്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it