ബാങ്കുകളിലെ 'അനാഥ' നിക്ഷേപം കണ്ടെത്താന്‍ റിസര്‍വ് ബാങ്ക് നടപടി

ബാങ്കുകളില്‍ അവകാശികളില്ലാത്ത കെട്ടിക്കിടക്കുന്ന അക്കൗണ്ടുകളിലെ തുക കൈകാര്യം ചെയ്യാനായി റിസര്‍വ് ബാങ്ക് പുതിയ വെബ് പോര്‍ട്ടല്‍ ആരംഭിക്കും. വിവിധ ബാങ്കുകളിലായി കെട്ടിക്കിടക്കുന്ന പണം ഒറ്റ പോര്‍ട്ടലില്‍ കൊണ്ടുവരികയാണ് ലക്ഷ്യം.

ഏതെങ്കിലും ഉപയോക്താവിന് അക്കൗണ്ട് സംബന്ധിച്ച് അവകാശമുന്നയിക്കാന്‍ ഇനി വിവിധ ബാങ്കുകളുടെ ശാഖകളിലോ അവയുടെ വെബ്‌സൈറ്റിലോ തെരയേണ്ടതില്ല; പകരം ഈ ഒറ്റ വെബ്‌സൈറ്റില്‍ നിന്ന് മുഴുവന്‍ വിവരങ്ങളും ലഭിക്കും.

ബാങ്കുകളില്‍ 35,000 കോടി

അവകാശികളില്ലാതെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ കെട്ടിക്കിടന്ന 35,012 കോടി രൂപ കഴിഞ്ഞദിവസം റിസര്‍വ് ബാങ്ക് നിയന്ത്രിക്കുന്ന 'ഡെപ്പോസിറ്റര്‍ എജ്യൂക്കേഷന്‍ ആന്‍ഡ് അവയര്‍നെസ്' ഫണ്ടിലേക്ക് (ഡി.ഇ.എ) മാറ്റിയിരുന്നു.കുറഞ്ഞത് 10 വര്‍ഷമായി ഇടപാടുകളില്ലാതെ നിര്‍ജീവമായി കിടന്ന അക്കൗണ്ടുകളിലെ തുകയാണിത്.

Click Here To Read More : അവകാശികളില്ല; ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത് 35,000 കോടി


Related Articles
Next Story
Videos
Share it