സുരക്ഷിതം, ചെലവും കുറവ്: പുതിയ പേയ്‌മെന്റ് സംവിധാനം അവതരിപ്പിക്കാന്‍ റിസര്‍വ് ബാങ്ക്

ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായി പുതിയ പേയ്‌മെന്റ് സംവിധാനം അവതരിപ്പിക്കാന്‍ റിസര്‍വ് ബാങ്ക്. നിലവിലെ യു.പി.ഐ., ആര്‍.ടി.ജി.എസ്., എന്‍.ഇ.എഫ്.ടി എന്നിവ പോലെ ഉപയോഗിക്കാവുന്നതായിരിക്കും പുതുതായി ആവിഷ്‌കരിക്കുന്ന ലൈറ്റ്‌വെയ്റ്റ് പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റം അഥവാ എല്‍.പി.എസ്.എസ്.

എന്തിന് പുതിയ സംവിധാനം?
യു.പി.ഐ., എന്‍.ഇ.എഫ്.ടി എന്നിവപോലെ ബൃഹത്തായ സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ അടിസ്ഥാന സൗകര്യം ആവശ്യമില്ലെന്നതാണ് എല്‍.പി.എസ്.എസിന്റെ സവിശേഷതയെന്ന് റിസര്‍വ് ബാങ്ക് പറയുന്നു. പ്രകൃതിദുരന്തം, യുദ്ധങ്ങള്‍, സൈബര്‍ ആക്രമണം തുടങ്ങിയ സാഹചര്യങ്ങളിലും തടസ്സങ്ങളില്ലാതെ ഉപയോഗിക്കാം. ഇത് ഡിജിറ്റല്‍ സംവിധാനങ്ങളോടുള്ള ജനങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിക്കാനും സഹായിക്കുമെന്ന് റിസര്‍വ് ബാങ്ക് വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് സ്വീകാര്യത ഏറുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് റിസര്‍വ് ബാങ്ക് പുതിയ പേയ്‌മെന്റ് സംവിധാനവും അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ മാര്‍ച്ചിലും മേയിലും 14 ലക്ഷം കോടി രൂപയിലധികം വീതം കൈമാറ്റമാണ് യു.പി.ഐ വഴി മാത്രം നടന്നത്.
Related Articles
Next Story
Videos
Share it