

പ്രതീക്ഷിച്ചത് പോലെ തന്നെ റിസര്‍വ് ബാങ്ക് റീപോ നിരക്ക് ഉയര്‍ത്തല്‍ എത്തി. വിലക്കയറ്റം ഓഗസ്റ്റില്‍ 7 ശതമാനത്തോളം ഉയര്‍ന്നതോടെയാണ് ഈ വര്‍ഷത്തെ നാലാമത്തെ നിരക്കുയര്‍ത്തല്‍ എത്തിയത്. രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവിലായ സാഹചര്യവും കൂടി കണക്കിലെടുത്താണ് ആര്‍ബിഐ ഇടപെടല്‍. ആഗോള തലത്തില്‍ പ്രതിസന്ധി നിലനില്‍ക്കവെ കഴിഞ്ഞ ആഴ്ച യുഎസ് ഫെഡറല്‍ പലിശയില്‍ 75 ബേസിക് പോയന്റിന്റെ വര്‍ധനവ് വരുത്തിയിരുന്നു.
റിപ്പോ നിരക്കില്‍ 50 ബേസിസ് പായിന്റിന്റെ വര്‍ധനയാണ് വന്നിട്ടുള്ളത്. പലിശ നിരക്ക് 5.9 ശതമാനത്തിലേക്ക് ഉയര്‍ന്നു. മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന നിരക്കാണ് ഇത്. ആര്‍ബിഐ വര്‍ധനവിന് ആനുപാതികമായി ബാങ്കുകളും പലിശ നിരക്ക് ഉയര്‍ത്തുന്നതോടെ വായ്പകള്‍ക്കുള്ള തിരിച്ചടവിന് ചെലവേറും.
റിപ്പോ ലിങ്ക്ഡ് ലോണുകളിലെല്ലാം പുതിയ നിരക്കുകള്‍ ബാധകമാണ്. അതിനാല്‍ തന്നെ ഈടിന്‍മേല്‍ നല്‍കുന്ന സുരക്ഷിത വായ്പകളെയും, ഈടില്ലാതെ നല്‍കുന്ന വ്യക്തിഗത വായ്പകളുടെയും നിരക്കുകള്‍ വര്‍ധിക്കും. നിലവില്‍ ഭവന വായ്പ എടുത്തവര്‍ക്ക് ഇ എം ഐ വര്‍ധിച്ചേക്കും. ഇതല്ലെങ്കില്‍ ഇഎംഐകളുടെ തവണകളുടെ എണ്ണം വര്‍ധിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine