Begin typing your search above and press return to search.
ഓഗസ്റ്റ് 1 മുതല്‍, പ്രധാനപ്പെട്ട ബാങ്കിംഗ് ഇടപാടുകളുടെയെല്ലാം ഈ നിയമത്തില്‍ മാറ്റം
ശമ്പളം, പെന്‍ഷന്‍, ഇഎംഐ പേയ്‌മെന്റുകള്‍ എന്നിവയെല്ലാം ഇനി അവധി ദിവസമെന്നോ പ്രവര്‍ത്തി ദിവസമെന്നോ നോക്കാതെ ക്രെഡിറ്റ് ആകുകയും ഇവയുമായി ബന്ധപ്പെട്ട ബാങ്കിംഗ് ഇടപാടുകള്‍ തടസ്സമില്ലാതെ നടക്കുകയും ചെയ്യും. അത്തരത്തിലൊരു നിയമത്തിന് അംഗീകാരമായതായി ദേശീയ റിപ്പോര്‍ട്ടുകള്‍. ശമ്പളവും പെന്‍ഷനുമൊക്കെ അക്കൗണ്ടില്‍ എത്തേണ്ട ദിവസം പലപ്പോഴും അവധി ദിവസങ്ങള്‍ ആകാറുണ്ട്. അടുത്ത പ്രവര്‍ത്തി ദിവസം വരെ അതിനാല്‍ പണം ക്രെഡിറ്റ് ആകാന്‍ കാത്തിരിക്കേണ്ടിയും വരുന്നു. ഇത് പുതിയ നിയമത്തിലൂടെ മാറുകയാണ്.
ഇനി മുതല്‍ ഈ ധനകാര്യ ഇടപാടുകളെല്ലാം സാധ്യമാക്കുന്ന എന്‍എസിഎച്ച് (National Automated Clearing House (NACH)) 24x7 ആക്കാനാണ് തീരുമാനമായിട്ടുള്ളത്. കഴിഞ്ഞ ബൈ മന്ത്‌ലി മോണിറ്ററി പോളിസി മീറ്റിംഗില്‍ എന്‍ എ സി എച്ചും ആര്‍ടിജിഎസും അവധി ദിവസങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തനക്ഷമമാക്കാനുള്ള കാര്യങ്ങള്‍ ചെയ്യുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ അറിയിച്ചിരുന്നു. നിലവില്‍ എന്‍ എ സി എച്ച് സേവനങ്ങള്‍ വാരാന്ത്യത്തില്‍ ലഭ്യമല്ല. ഇതാണ് ഓഗസ്റ്റ് ഒന്നുമുതല്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കുക.
എന്താണ് എന്‍എസിഎച്ച്?
നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) നടത്തുന്ന ഒരു ബള്‍ക്ക് പേയ്മെന്റ് സംവിധാനമാണ് എന്‍എസിഎച്ച്. ലാഭവിഹിതം, പലിശ, ശമ്പളം, പെന്‍ഷന്‍ എന്നിവ പോലുള്ള ഒന്നോ അതിലധികമോ ക്രെഡിറ്റ് കൈമാറ്റങ്ങള്‍ സാധ്യമാക്കുന്നതാണ് ഈ സംവിധാനം.
ഗ്യാസ്, വൈദ്യുതി, വെള്ളം, ടെലിഫോണ്‍, വായ്പകള്‍ക്കുള്ള ആനുകാലിക തവണകള്‍, മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം, ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പേയ്മെന്റുകള്‍ ശേഖരിക്കുന്നതെല്ലാം ഇത്തരത്തിലാണ്. ഡയറക്റ്റ് ബെനഫിറ്റ്, ഗവണ്‍മെന്റ് സബ്‌സിഡി എന്നിവ പോലുള്ളവയെല്ലാം ഇതിന് കീഴില്‍ വരുന്നു.
പ്രവര്‍ത്തി ദിവസങ്ങളില്ലാതെ വാരാന്ത്യത്തിലും എന്‍എസിഎച്ച് ആക്റ്റീവ് ആകുന്നതോടെ വൈദ്യുതി ബില്ലടവുകള്‍ പോലും എളുപ്പമാകും.
Next Story
Videos