അടിസ്ഥാന പലിശ നിരക്കില്‍ കുറവ് വരുത്തി എസ്ബിഐ; ഉപഭോക്താക്കളുടെ വായ്പാ ചെലവ് കുറയും

വായ്പകളുടെ അടിസ്ഥാന പലിശ നിരക്കില്‍ കുറവ് വരുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). വരാനിരിക്കുന്ന ഉത്സവ സീസണിന്റെ മുന്നോടിയായി പലിശ നിരക്കില്‍ 0.05 ശതമാനത്തിന്റെ കുറവാണ് ബാങ്ക് വരുത്തിയത്. സെപ്റ്റംബര്‍ 15 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു.

7.45 ശതമാനം ആയിരിക്കും പുതിയ പലിശ നിരക്ക്. പഴയ വായ്പകള്‍ക്ക് ബാധകമായ പ്രൈം ലെന്‍ഡിംഗ് റേറ്റിലും സമാനമായ രീതിയില്‍ കുറവ് വരുത്തി. അഞ്ച് ബേസിസ് പോയിന്റുകളുടെ കുറവോടെ ഇത് 12. 20 ശതമാനത്തില്‍ നിലനിര്‍ത്തി.
ഏപ്രില്‍ 2021 ല്‍ ഭവന വായ്പകള്‍ക്ക് എസ്ബിഐ 5 ബേസിസ് പോയിന്റുകളുടെ ഇളവ് നല്‍കിയിരുന്നു. 6.70 ശതമാനമായിരുന്നു ഓഗസ്റ്റ് 31 വരെയുള്ള കാലാവധി നല്‍കിയ ഓഫര്‍ നിരക്ക്. വനിതകള്‍ക്കും 5 ബേസിസ് പോയിന്റ് ഇളവ് നടപ്പിലാക്കിയിരുന്നു.
പുതിയ ഇളവ് വന്നതോടെ ഹോം ലോണ്‍, പേഴ്‌സണല്‍ ലോണ്‍, ഓട്ടോ ലോണ്‍ എന്നിവയെല്ലാമെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് ഒരുപോലെ ഉപകാരപ്രദമാകും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it