പ്രവാസികൾക്ക് അക്കൗണ്ട്‌ തുറക്കാം, എസ്.ബി.ഐ യോനോ ആപ്പ് വഴി

വിദേശ ഇന്ത്യക്കാര്‍ക്ക് എന്‍.ആര്‍.ഇ, എന്‍.ആര്‍.ഒ അക്കൗണ്ട് തുറക്കാന്‍ സൗകര്യവുമായി എസ്.ബി.ഐയുടെ യോനോ ആപ്പ്. സേവിംഗ്‌സ്, കറന്റ് അക്കൗണ്ടുകള്‍ ഇത്തരത്തില്‍ തുറക്കാനാകും. പുതിയ ഉപയോക്താക്കള്‍ക്ക് അക്കൗണ്ട് തുടങ്ങുന്നത് എളുപ്പമാക്കാനും കാര്യക്ഷമമാക്കാനുമാണ് ഈ സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്. റിയല്‍-ടൈമായി ഉപയോക്താക്കള്‍ക്ക് അപേക്ഷയുടെ പുരോഗതി അറിയാനും സാധിക്കും.

എന്‍.ആര്‍.ഒ/എന്‍.ആര്‍.ഇ
വിദേശ ഇന്ത്യക്കാര്‍ക്ക് അവിടെ നിന്ന് ലഭിക്കുന്ന പണം നിക്ഷേപിക്കാന്‍ ഇന്ത്യയില്‍ അവരുടെ പേരില്‍ തുറക്കുന്നതാണ് എന്‍.ആര്‍.ഇ അക്കൗണ്ട്. അതേസമയം, എന്‍.ആര്‍.ഐയുടെ പേരില്‍ ഇന്ത്യയിലെ പണം സൂക്ഷിക്കാന്‍ തുറക്കുന്ന അക്കൗണ്ടാണ് എന്‍.ആര്‍.ഒ അക്കൗണ്ട്. വാടക, ഡിവിഡന്റ്, പെന്‍ഷന്‍, പലിശ എന്നിവയൊക്കെ ഇതില്‍ നിക്ഷേപിക്കാം. എന്‍.ആര്‍.ഇ അക്കൗണ്ടിന് നികുതി ബാധകമല്ല. അതായത് അക്കൗണ്ടിലുള്ള ബാലന്‍സിനും അതിനു ലഭിക്കുന്ന പലിശയ്ക്കും നികുതി നൽകേണ്ട. അതേ സമയം എന്‍.ആര്‍.ഒ അക്കൗണ്ടില്‍ നിന്ന് ലഭിക്കുന്ന പലിശ വരുമാനത്തിന് 30 ശതമാനം നികുതി നല്‍കണം.
Related Articles
Next Story
Videos
Share it