വമ്പന്‍ ഓഫറുകളുമായി എസ്ബിഐ യോനോ ഷോപ്പിംഗ് കാര്‍ണിവല്‍

രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 'യോനോ സൂപ്പര്‍ സേവിംഗ്‌സ് ഡേയ്സ്' എന്ന പേരില്‍ ഷോപ്പിംഗ്് കാര്‍ണിവല്‍ അവതരിപ്പിക്കുന്നു. ഫെബ്രുവരി നാലിന് ആരംഭിച്ച് ഏഴിനവസാനിക്കുന്ന നാലു ദിവസത്തെ ഷോപ്പിംഗ് ഉല്‍സവത്തില്‍ ധാരാളം ഇളവുകളും ക്യാഷ്ബാക്കുകളും ലഭ്യമാക്കുന്നുണ്ട്.

ഇലക്ട്രോണിക്സ്, ഫര്‍ണിച്ചര്‍, ട്രാവല്‍, ഹോസ്പിറ്റാലിറ്റി, ആമസോണ്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് തുടങ്ങിയ വിഭാഗങ്ങള്‍ക്കെല്ലാം ഓഫറുകളുണ്ട്. 34.5 ദശലക്ഷം വരുന്ന യോനോ ഉപയോക്താക്കള്‍ക്കായി ആമസോണ്‍, ഒയോ, പെപ്പര്‍ഫ്രൈ, സാംസംഗ്, യാത്രാ തുടങ്ങിയ വ്യാപാരികളുമായി യോനോ ഇതിനായി സഹകരിക്കുന്നു.
ഈ ദിവസങ്ങളില്‍ ഒയോയില്‍ ഹോട്ടല്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 50 ശതമാനം വരെ ഇളവുകള്‍ ലഭിക്കും. യാത്രാ ഡോട്ട് കോമിലൂടെയുള്ള ഫ്ളൈറ്റ് ബുക്കിങ്ങില്‍ 10 ശതമാനവും സാംസംഗ് മൊബൈലുകള്‍, ടാബ്ലറ്റുകള്‍, വാച്ചുകള്‍ തുടങ്ങിയവയ്ക്ക് 15 ശതമാനവും ഇളവും ലഭിക്കും.
പെപ്പര്‍ഫ്രൈയില്‍ നിന്നും ഫര്‍ണിച്ചര്‍ വാങ്ങുന്നവര്‍ക്ക് ഏഴു ശതമാനം ഡിസ്‌ക്കൗണ്ട് ലഭിക്കും. ആമസോണില്‍ തെരഞ്ഞെടുക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് ഷോപ്പിങ്ങില്‍ 20 ശതമാനം വരെ ക്യാഷ്ബാക്കുമുണ്ടെന്ന് എസ്ബിഐ റീറ്റെയില്‍, ഡിജിറ്റല്‍ ബാങ്കിംഗ് എംഡി സിഎസ് സെട്ടി അറിയിച്ചു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it