എസ്ബിഐ യോനോ ആപ്പ് വീണ്ടും തകരാറില്‍; സോഷ്യല്‍ മീഡിയയില്‍ ഇടപാടുകാരുടെ രോഷം പതയുന്നു

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ യോനോ (You Only Need One) ആപ്പ് വഴി ഇടപാടുകള്‍ നടത്താന്‍ കഴിയുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ബാങ്കിന്റെ നിരവധി ഉപഭോക്താക്കള്‍ സോഷ്യല്‍ മീഡിയയില്‍ പരാതിപ്പെട്ടു. ഇടപാടുകള്‍ നടത്തുന്ന സമയം തങ്ങള്‍ക്കു കിട്ടുന്ന മെസ്സേജ് 'M005' എന്ന എറര്‍ കോഡ് ആണെന്ന് അവര്‍ ട്വിറ്ററില്‍ ഇടപാടുകാര്‍ കുറിയ്ക്കുന്നു. അദാനി മാത്രമല്ല, എല്ലാ ഇടപാടുകാരും പ്രധാനപ്പെട്ടതാണെന്ന വിധത്തിലുള്ള രൂക്ഷമായ പ്രതികരണങ്ങളും വരുന്നുണ്ട്.

മറ്റു സ്വകാര്യ ബാങ്കുകള്‍ വളരെ മികച്ച രീതിയില്‍ ആപ്പുകള്‍ വികസിപ്പിച്ചു തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഉന്നത നിലവാരത്തില്‍ ഉള്ള സേവനങ്ങള്‍ നല്‍കുമ്പോള്‍ എസ് ബി ഐ നിരന്തരം സാങ്കേതിക രംഗത്ത് വരുത്തുന്ന ഇത്തരം വീഴ്ചകള്‍ കൂടുതല്‍ ആളുകളെ മറ്റു ബാങ്കുകളുടെ സേവനം തേടി പോകാന്‍ നിര്ബാന്ധിതരാക്കുമെന്നു പലരും ചൂണ്ടികാണിക്കുന്നു. അതെ സമയം ബാങ്ക് ഇത് വരെ ഈ പരാതികളില്‍ തങ്ങളുടെ പ്രതികരണം അറിയിച്ചിട്ടില്ല.

എസ് ബി ഐ യോനോ ഡിജിറ്റല്‍ ബാങ്കിങ് ആപ്പ് പുറത്തിറക്കിയത് 2017 നവംബര്‍ 24ന് ആണ്. ബാങ്കിങ്, ലൈഫ്‌സ്‌റ്റൈല്‍, ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ്, ഷോപ്പിംഗ് എന്നിവക്ക് എല്ലാം ഉള്ള ഒരു സൊല്യൂഷന്‍ ആയിട്ട് ആണ് യോനോയെ അവതരിപ്പിച്ചത്.

കഴിഞ്ഞ മാസവും ഇടപാടുകാര്‍ ചില ടെക്‌നിക്കല്‍ പ്രശ്ങ്ങള്‍ അഭിമുഖീകരിച്ചിരുന്നു. 'ഞങ്ങളുടെ സെര്‍വര്‍ ആയി ഉള്ള കണക്ടിവിറ്റി പ്രശ്ങ്ങള്‍ കാരണമാണ് ഇങ്ങനെ സംഭവിച്ചത്' എന്നായിരുന്നു ഇതിനുള്ള കാരണമായി ബാങ്ക് ട്വിറ്റര്‍ വഴി പ്രതികരണം അറിയിച്ചത്.

നിരന്തരം ആപ്പ് വഴി ഉണ്ടാകുന്ന സാങ്കേതിക പ്രശ്ങ്ങള്‍ പരിഹരിക്കാന്‍ ബാങ്ക് അടിയന്തര ഇടപെടലുകള്‍ നടത്തണം എന്നാണ് മിക്ക ഉപഭോക്താക്കളും അഭിപ്രായപ്പെടുന്നത്.

മറ്റു ചില ബാങ്കുകളിലും ഇത്തരം സാങ്കേതിക പ്രശ്‌നങ്ങള്‍ ആപ്പ് വഴി നേരത്തെയും ഉണ്ടായിട്ടുണ്ട്. എച്ച് ഡി എഫ് സി ഇടപാടുകാരും കഴിഞ്ഞ മാസം ഇത്തരത്തില്‍ പരാതി ഉന്നയിച്ചിരുന്നു. അവരുടെ ഒരു ഡാറ്റ സെന്ററില്‍ ഉണ്ടായ ചില സാങ്കേതിക പ്രശ്ങ്ങള്‍ കൊണ്ട് ഡിജിറ്റല്‍ ഇടപാടുകള്‍ക്കും എറ്റിഎം ഇടപാടുകള്‍ക്കും തടസം നേരിടുകയുണ്ടായി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it