ശ്യാം ശ്രീനിവാസന്‍ ഫെഡറല്‍ ബാങ്ക് മേധാവിയായി തുടരും

ഫെഡറല്‍ ബാങ്ക് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ ശ്യാം ശ്രീനിവാസന്റെ കാലാവധി മൂന്ന് വര്‍ഷത്തേക്ക കൂടി റിസര്‍വ് ബാങ്ക് ദീര്‍ഘിപ്പിച്ചു. ഈ വര്‍ഷം സെപ്തംബര്‍ 23 മുതല്‍ 2024 സെപ്തംബര്‍ 22 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്.

ബഹുരാഷ്ട്ര ബാങ്കുകളിലെ രണ്ടു പതിറ്റാണ്ടിലേറെക്കാലത്തെ പ്രവര്‍ത്തന പരിചയവുമായി 2010 സെപ്തംബര്‍ 23നാണ് ഫെഡറല്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്റ്ററും ചീഫ് ശ്യാം ശ്രീനിവാസന്റെ കാലാവധി മൂന്ന് വര്‍ഷത്തേക്ക കൂടി റിസര്‍വ് ബാങ്ക് ദീര്‍ഘിപ്പിച്ചു.എക്‌സിക്യൂട്ടിവ് ഓഫീസറുമായി ശ്യാം ശ്രീനിവാസന്‍ ചുമതലയേറ്റത്.

റിസര്‍വ് ബാങ്ക് കാലാവധി ദീര്‍ഘിപ്പിച്ചതോടെ ഫെഡറല്‍ ബാങ്ക് സ്ഥാപകന്‍ കെ പി ഹോര്‍മിസിന് ശേഷം ബാങ്കിന്റെ സാരഥ്യത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുടരുന്ന മാനേജിംഗ് ഡയറക്റ്ററായി മാറി ശ്യാം ശ്രീനിവാസന്‍.

Related Articles
Next Story
Videos
Share it