

ഉപഭോക്താക്കള്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇലക്ട്രോണിക് ബാങ്ക് ഗ്യാരന്റി (ഇ-ബിജി) സൗകര്യം അവതരിപ്പിച്ചു. നാഷണല്‍ ഇ-ഗവേണന്‍സ് സര്‍വീസസ് ലിമിറ്റഡുമായി (എന്‍.ഇ.എസ്.എല്‍) ചേര്‍ന്നാണ് എ.പി.ഐ അടിസ്ഥാനമായുള്ള കടലാസ് രഹിത ബാങ്ക് ഗ്യാരന്റി സൗകര്യം ലഭ്യമാക്കുന്നത്. നടപടിക്രമങ്ങളെല്ലാം ഡിജിറ്റലായതിനാല്‍ സാധാരണ ഡോക്യുമെന്റേഷനും റെക്കോഡ് സൂക്ഷിപ്പും വേണ്ടെന്നതാണ് പ്രത്യേകത. ഉപഭോക്താവ് നേരിട്ട് സ്റ്റാമ്പ് പേപ്പര്‍ വാങ്ങുകയോ ഡോക്യുമെന്റ് പ്രിന്റ് എടുക്കുകയോ നേരിട്ട് ഒപ്പുവയ്ക്കുകയോ വേണ്ടെന്ന പ്രത്യേകതയുമുണ്ട്.
ഇ-ബാങ്ക് ഗ്യാരന്റി സൗകര്യം ബിസിനസ് കൂടുതല്‍ ആയാസരഹിതമാക്കാനും സമയം ലാഭിക്കാനും ബിസിനസ് ഉപഭോക്താക്കളെ സഹായിക്കുമെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ മുരളി രാമകൃഷ്ണന്‍ പറഞ്ഞു. വേഗത്തിലുള്ള പ്രോസസിംഗ്, കുറഞ്ഞ ചെലവ്, ഉയര്‍ന്ന സുരക്ഷ, മെച്ചപ്പെട്ട ട്രാക്കിംഗ് തുടങ്ങിയ നേട്ടങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine