സ്വിഗ്ഗി-എച്ച്.ഡി.എഫ്.സി ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി

എച്ച്.ഡി.എഫ്.സി ബാങ്കുമായി സഹകരിച്ച് 'കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ്' പുറത്തിറക്കി ഭക്ഷ്യ വിതരണ പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി. മാസ്റ്റര്‍ കാര്‍ഡുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഈ കാര്‍ഡിന്റെ പ്രത്യേകത 10% ക്യാഷ് ബാക്ക് (cash back) നല്‍കുന്നു എന്നതാണ്.

ക്യാഷ് ബാക്ക്

സ്വിഗ്ഗി-എച്ച്.ഡി.എഫ്.സി കാര്‍ഡ് 10% ക്യാഷ് ബാക്ക് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഭക്ഷ്യ വിതരണം, പലചരക്ക്, പുറത്തുപോയുള്ള ഭക്ഷണം കഴിക്കല്‍ (Dine out) മറ്റ് സേവനങ്ങള്‍ എന്നിവയ്‌ക്കെല്ലാം ക്യാഷ് ബാക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും. കൂടാതെ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, നൈക, ഒല, ഊബര്‍, സാറ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള പണമിടപാടിന് കടകള്‍ക്ക് 5% ക്യാഷ് ബാക്ക് ലഭിക്കുന്നു എന്നതും സവിശേഷതയാണ്.

ഉപയോക്താക്കള്‍ക്ക് ഒട്ടുമിക്ക എല്ലാ ഇടപാടുകളിലും 1% ക്യാഷ് ബാക്കും ലഭ്യമാകുമെന്ന് കമ്പനി പറയുന്നു.'സ്വിഗ്ഗി മണി' എന്ന രൂപത്തിലാണ് ക്യാഷ് ബാക്ക് ലഭിക്കുന്നത്. ഇത് സ്വിഗ്ഗി പ്ലാറ്റ്‌ഫോമിലൂടെയുള്ള വിനിമയങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

ഇനി മത്സരമേറും

അടുത്ത 10 ദിവസങ്ങള്‍ക്കുള്ളില്‍ സ്വിഗ്ഗി ആപ്ലിക്കേഷനില്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കി തുടങ്ങും. യോഗ്യരായ ഉപഭോക്താക്കള്‍ക്ക് കാര്‍ഡിന് അപേക്ഷിക്കാനാകും. വിപണിയില്‍ ആമസോണ്‍-ഐ.സി.ഐ.സി.ഐ, ഫ്‌ളിപ്കാര്‍ട്ട്-ആക്‌സിസ് ബാങ്ക് എന്നീ കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകളുമായാണ് സ്വിഗ്ഗി-എച്ച്.ഡി.എഫ്.സി കാര്‍ഡ് മത്സരിക്കേണ്ടി വരുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it