ടേം ഡെപ്പോസിറ്റിന് ഇന്നു മുതല്‍ കൂടുതല്‍ പലിശ നല്‍കി ഈ ബാങ്ക്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റീപോ നിരക്കുകള്‍ ഉയര്‍ത്തിയപ്പോള്‍ മുതല്‍ നിക്ഷേപ പലിശ വര്‍ധിപ്പിക്കുന്ന ബാങ്കുകളിലേക്കാണ് നിക്ഷേപകര്‍ ഉറ്റു നോക്കുന്നത്. എസ്ബിഐയും എച്ച്ഡിഎഫ്‌സിയും തൊട്ടുപിന്നാലെ കോട്ടക് ബാങ്കും സ്ഥിര നിക്ഷേപ പലിശ വര്‍ധിപ്പിച്ചിട്ടുണ്ട്.

ഐഡിബിഐ ബാങ്കും് ഇന്ന് (2022 ജൂണ്‍ 15 മുതല്‍)രണ്ട് കോടി രൂപയില്‍ താഴെയുള്ള ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് ഉയര്‍ത്തി. 25 ബേസിസ് പോയിന്റ് വരെ വര്‍ധനവോടെ പുതിയ നിരക്കുകള്‍ ബാങ്ക് പ്രഖ്യാപിച്ചു.

ആഭ്യന്തര ടേം ഡെപ്പോസിറ്റുകള്‍, നോണ്‍ റസിഡന്റ് ഓര്‍ഡിനറി (എന്‍ആര്‍ഒ), നോണ്‍ റസിഡന്റ് എക്സ്റ്റേണല്‍ (എന്‍ആര്‍ഇ) ടേം ഡെപ്പോസിറ്റുകള്‍ എന്നിവ ഉള്ളവര്‍ക്ക് പുതുക്കിയ നിരക്കുകള്‍ ബാധകമാകുമെന്ന് ബാങ്ക് പത്രക്കുറിപ്പില്‍ അറിയിച്ചു. ബാങ്ക് അതിന്റെ ഏറ്റവും ഉയര്‍ന്ന പലിശയായ (Rate of Interest) 5.75% ആണ് നിലവില്‍ ടേം ഡെപ്പോസിറ്റുകള്‍ക്ക് നല്‍കുന്നത്.

കൂടാതെ 'NAMAN സീനിയര്‍ സിറ്റിസണ്‍ FD' എന്ന ബ്രാന്‍ഡിന് കീഴില്‍ മെച്യൂരിറ്റിയിലുടനീളമുള്ള റസിഡന്റ് സീനിയര്‍ സിറ്റിസണ്‍ ഉപഭോക്താക്കള്‍ക്ക് 6.50% വരെ അധിക പലിശ നിരക്ക് 75 ബേസിസ് പോയിന്റ് വാഗ്ദാനം ചെയ്യുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it