നിരക്കുയര്‍ത്തല്‍ തുടരുമ്പോള്‍ നിലവില്‍ ഏത് ബാങ്കുകളാണ് ഭവനവായ്പയ്ക്ക് കുറഞ്ഞ പലിശ നല്‍കുന്നത് ?
റീപോ ലിങ്ക്ഡ് ഭവനവായ്പകള്‍ക്കെല്ലാം നിരക്കുയര്‍ത്തലിന്റെ സമയമാണ്. പണപ്പെരുപ്പത്തെ ചെറുക്കാന്‍ റിസര്‍വ് ബാങ്ക് റീപോ നിരക്കുയര്‍ത്തിയപ്പോള്‍ പിന്നാലെ ബാങ്കുകള്‍ റീപോയുമായി ബന്ധിപ്പിച്ച നിക്ഷേപ പലിശനിരക്കും വായ്പാ നിരക്കുകളും ഉയര്‍ത്തിയിരിക്കുകയാണ്.
രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ആയ SBI ഉൾപ്പെടെയുള്ള ബാങ്കുകൾ വായ്പാ പലിശ വർധിപ്പിച്ചിരിക്കുകയാണ്. ഏറ്റവുമധികം ബാധ്യതയാകുന്നത് ഭാവനവായ്പക്കാർക്കാണ്. എന്നാൽ നിരക്കുയർത്തുമ്പോൾ താരതമ്യം ചെയ്തു വായ്പ തെരഞ്ഞെടുക്കാനും കുറഞ്ഞ വായ്‌പാ നിരക്കിലേക്ക് മാറ്റാനും ഉപഭോക്താക്കൾ ശ്രദ്ധിക്കണം. ഇതാ നിലവിൽ ഭവന വായ്പാ പലിശ നിരക്കുകൾ എങ്ങനെയെന്ന് പരിശോധിക്കാം.
ഐസിഐസിഐ 8.60%
എച്ച്ഡിഎഫ്‌സി 7.55%
എസ്ബിഐ 7.55 %
ക്രെഡിറ്റ് സ്‌കോര്‍ കുറയുന്നതിനനുസരിച്ച് വായ്പാ പലിശ നിരക്കും ഉയരും. എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് അഥവാ ഇബിഎല്‍ആര്‍ External Benchmark-based Lending Rate (EBLR) നിരക്കുകള്‍ 7.55 ശതമാനമാക്കിയതായാണ് ബാങ്കിന്റെ ഔദ്യോഗിക അറിയിപ്പ്. എംസിഎല്‍ആര്‍ അഥവാ Marginal Cost of fund based Lending Rates (MCLR) 0.20 ശതമാനം വര്‍ധിപ്പിച്ചിട്ടുമുണ്ട്.
പുതുതായി ഭവന വായ്പ എടുക്കുമ്പോള്‍ 750നും 799-നും ഇടയിലുള്ള ക്രെഡിറ്റ് സ്‌കോറുകാര്‍ക്ക് പലിശ നിരക്ക് 7.65 ശതമാനമായിരിക്കും, ഇവിടെ റിസ്‌ക് പ്രീമിയം 10 ബേസിസ് പോയിന്റാണ്. വനിതാ വായ്പക്കാര്‍ക്ക് ഈ വായ്പകളില്‍ 0.05% കിഴിവ് ലഭിക്കും.
പിഎന്‍ബി 7.40%
പഞ്ചാബ് നാഷണല്‍ ബാങ്ക് ഈയടുത്ത ദിവസം വായ്പാ പലിശ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. 6.90 യില്‍ നിന്ന് 7.90 ആയിട്ടാണ് പലിശ നിരക്കിന്റെ ബേസ് പോയിന്റ് ഉയര്‍ത്തിയത്. 7.90 വരെയാണ് സാധാരണക്കാര്‍ക്ക് ഈ ബാങ്ക് ഭവന വായ്പ നല്‍കുക(നിരക്കുകള്‍ സ്‌കോര്‍ അനുസരിച്ചും റിസ്‌ക് നോക്കിയും മാറാം).
റിസ്‌ക് കൂടിയ വിഭാഗത്തിന് ഉയര്‍ന്ന പലിശയിലും ബാങ്ക് വായ്പകള്‍ നല്‍കുന്നുണ്ട്. നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കള്‍ക്ക് RLLR 6.90% ല്‍ നിന്ന് 7.40% ആയി മാറ്റി റീപോ നിരക്ക് (4.90%) + മാര്‍ക്ക്-അപ്പ് (2.50%)} w.e.f.09-06-2022 എന്നാണ് വെബ്‌സൈറ്റിലെ വിവരം. ആര്‍എല്‍എല്‍ആര്‍ ബിഎസ്പിയ്ക്കൊപ്പം 25 ബിപിഎസ് ചാര്‍ജ് ചെയ്യും.