Begin typing your search above and press return to search.
കസ്റ്റമേഴ്‌സ് ഒരിക്കലും മറക്കാത്ത സെയ്ല്‍സ്മാനാകണോ നിങ്ങള്‍ക്ക്?
സെയ്ല്‍സ് നടത്തേണ്ട ശരിയായ രീതി എന്താണ്, എങ്ങനെയാണ്?
ഭൂരിഭാഗം സെയ്ല്‍സ് പ്രൊഫഷണലുകളും പിന്തുടരുന്ന തെറ്റായ, പരമ്പരാഗതമായ ഒരു രീതിയുണ്ട്. വില്‍പ്പനയ്ക്ക് സാധ്യതയുള്ള കസ്റ്റമേഴ്‌സിന്റെ പിന്നാലെ നടന്ന് അത് നേടിയെടുത്ത ശേഷം പിന്നെ സ്ഥലം വിടും. ഇരയെ വീഴ്ത്തി ഓടി രക്ഷപ്പെടുന്ന പോലെയുള്ള അവസ്ഥ. ബി ടു ബി സെയ്ല്‍സില്‍ കസ്റ്റമേഴ്‌സിന് വളരെ മികച്ച വില്‍പ്പനാനന്തര സേവനം തന്നെ കൊടുക്കണം. ഒരു മെഷിനറി വിറ്റാല്‍ അതിന്റെ സ്ഥാപനം, പ്രവര്‍ത്തനം, മെയ്ന്റന്‍സ്, പാര്‍ട്‌സ് എന്നുവേണ്ട എല്ലാ കാര്യത്തിനും സെയ്ല്‍സ്മാന്‍ താങ്ങായി കസറ്റമര്‍ക്കൊപ്പം നിന്നാലുണ്ടാകുന്ന വ്യത്യാസം വളരെ വലുതാണ്. ഒരു വില്‍പ്പന നേടിയെടുക്കുന്നതിനേക്കാള്‍ കൂടുതല്‍ ഫോണ്‍ കോളുകള്‍ വില്‍പ്പന നടത്തിയ ശേഷം നിങ്ങള്‍ ആ കസ്റ്റമറുമായി നടത്താന്‍ തയ്യാറാണോ എങ്കില്‍ ആ ബന്ധം സുദൃഢമാകും. ഒരിക്കലും ഒരു കസ്റ്റമറും മറക്കാത്ത സെയ്ല്‍സ്മാനായി നിങ്ങള്‍ മാറുകയും ചെയ്യും.
Next Story
Videos