പ്രതിസന്ധികളെ പിന്നിട്ട് സംരംഭം മുന്നോട്ട് പോകുമ്പോള്‍ ജീവനക്കാരെ എങ്ങനെ കൂടുതല്‍ ചേര്‍ത്തുനിര്‍ത്തണം?

കോവിഡ് പ്രതിസന്ധി നിങ്ങള്‍ സംരംഭകരെ മാത്രമല്ല, ജീവനക്കാരെയും ബാധിച്ചിട്ടുണ്ട്. ബാങ്കുകള്‍ വായ്പാ ഇളവുകള്‍ പിന്‍വലിച്ചതോടെ പലരും കടുത്ത പ്രതിസന്ധിയിലാണ്. ഓരോ സംരംഭകനും സ്വന്തം ജീവനക്കാരുടെ വ്യക്തിഗത സാമ്പത്തിക ഞെരുക്കങ്ങള്‍ അറിയാന്‍ ശ്രമിക്കുക. അടുത്തിടെ ഒരു സ്ഥാപനത്തിലെ സ്റ്റാഫ് അവരുടെ ഉയര്‍ന്ന പലിശ നിരക്കിലെ വായ്പകൊണ്ട് പൊറുതുമുട്ടുന്നത് അറിഞ്ഞു. ബാങ്ക് മാനേജരെ വിളിച്ചപ്പോള്‍ പലിശ ആ വായ്പയ്ക്ക് പലിശ ഏഴ് ശതമാനമാണ്. പക്ഷേ ആ ജീവനക്കാരിയില്‍ നിന്ന് ഈടാക്കുന്നത് 14.5 ശതമാനവും. വുമണ്‍ സബ്‌സിഡിയുള്ള വായ്പയ്ക്ക് അത് നല്‍കിയിട്ടുമില്ല.

ഒരു സാധാരണ വ്യക്തി ബാങ്കില്‍ പോയി നേരിട്ട് ചെന്ന് ചോദിച്ചാല്‍ ലഭിക്കാത്ത കാര്യങ്ങള്‍ നിങ്ങളുടെ ജീവനക്കാര്‍ക്കായി നിങ്ങളുടെ ഫിനാന്‍സ് മാനേജര്‍ വഴി സാധിച്ചുകൊടുക്കാന്‍ പറ്റും. ജീവനക്കാര്‍ക്ക് യാത്രാ ചെലവ് ചുരുക്കി സ്ഥാപനത്തില്‍ വരാന്‍ പറ്റുന്ന വിധം കാര്‍ പൂളിംഗ് പോലുള്ളവയിലൊക്കെ സംരംഭകര്‍ക്ക് ഇടപെടാം. റേഷന്‍ കാര്‍ഡ് ഇല്ലാത്തവരുണ്ടെങ്കില്‍ അത് എടുക്കാനുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കുക. മാസം ആയിരം രൂപയോളം ഈയിനത്തില്‍ ഓരോ വ്യക്തിക്കും ലാഭിക്കാം.


Ajayaraj Palasseri
Ajayaraj Palasseri  

ഡിഫോഗ് കണ്‍സള്‍ട്ടിംഗിലെ ചീഫ് കണ്‍സള്‍ട്ടന്റ് ആയ അജയരാജ് പാലാശ്ശേരി.

Related Articles

Next Story

Videos

Share it