നിങ്ങള്‍ സംരംഭകനായിരിക്കാം, എന്നാല്‍ സെയ്ല്‍സില്‍ എത്രത്തോളം മികവുണ്ട്?

നിങ്ങള്‍ സംരംഭകനായിരിക്കാം, എന്നാല്‍ സെയ്ല്‍സില്‍ എത്രത്തോളം മികവുണ്ട്?
പല സംരംഭകരും സ്വന്തം ബിസിനസ് കെട്ടിപ്പടുക്കുന്ന ഘട്ടത്തില്‍ സെയ്ല്‍സ്മാന്‍ ഉള്‍പ്പടെ എല്ലാ റോളും വഹിച്ചുകാണും. മികച്ച സെയ്ല്‍സ് ടീമിനെ സജ്ജമാക്കിയിട്ടുണ്ടെങ്കില്‍ പോലും ബിസിനസുകാര്‍ ഉപഭോക്താക്കളെ കാണണം, സംസാരിക്കണം. ഇത് ബിസിനസ് കൂട്ടാന്‍ മാത്രമല്ല, വിപണിയിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് നിങ്ങളുടെ ഉല്‍പ്പന്നത്തെ തേച്ചുമിനുക്കാനും ഉപകരിക്കും.
ഒറ്റക്കിരുന്ന് പണിയെടുക്കാന്‍ ആഗ്രഹിക്കുന്നവരിലേക്ക് വില്‍പ്പന തേടിവരികയൊന്നുമില്ല. ആളുകളെ കണ്ട് സ്വന്തം ഉല്‍പ്പന്നം വില്‍ക്കാനുള്ള എല്ലാ മടിയും മാറ്റിവെച്ച് സംരംഭകന്‍ മാര്‍ക്കറ്റിലേക്ക് ഇറങ്ങണം. എത്ര വേഗം നിങ്ങള്‍ ഇത് ചെയ്യുന്നുവോ അത്രവേഗം ഫലം കിട്ടും.


Jayadev Menon
Jayadev Menon  

AKSH People Transformation Chief Executive

Related Articles

Next Story

Videos

Share it