Begin typing your search above and press return to search.
ഒരു സി ഇ ഒയുടെ പ്രകടനം എങ്ങനെ വിലയിരുത്താം
ഒരു പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ സിഇയുടെ പ്രകടനം എങ്ങനെ വിലയിരുത്താം ?
ബൗദ്ധികമായും വൈകാരികവുമായുള്ള പല തലങ്ങളിലൂടെ സി ഇ ഒയുമാരുടെ പ്രകടനം വിലയിരുത്താം. ബോര്‍ഡ് എടുക്കുന്ന തീരുമാനങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കി തിരിച്ച് ബോര്‍ഡില്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യേണ്ട ഭാരിച്ച ചുമതലയുള്ളവരാണ് സി ഇ ഒമാര്‍. നിര്‍ണായകമായ ബിസിനസ് തന്ത്രങ്ങള്‍ ഉരുത്തിരിച്ചെടുക്കുന്നതും അത് നടപ്പാക്കുന്നതും തന്നെയാണ് ചീഫ് എക്‌സിക്യുട്ടീവിന്റെ പ്രകടനം അളക്കുന്നതിനുള്ള പ്രധാന അളവുകോല്‍.
ഓരോ ജോലികളും ഉത്തരവാദിത്തങ്ങളും ശരിയായ വിധത്തില്‍ ശരിയായ ആളുകള്‍ക്ക് ഡെലിഗേറ്റ് ചെയ്യുന്നത്, അങ്ങേയറ്റത്തെ കടുംപിടുത്തമോ വല്ലാത്ത അയഞ്ഞ സമീപനമോ അല്ലാത്ത പെരുമാറ്റം, വൈകാരികമായ ശക്തി, തന്റെ സേവനകാലാവധി കഴിഞ്ഞാലും കമ്പനിയുടെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ട് പോകാന്‍ പറ്റുന്ന വിധത്തില്‍ കീഴിലായി മികച്ച നേതൃനിരയെ വാര്‍ത്തെടുക്കുന്നതിനുള്ള കഴിവ്, കമ്പനിയുടെ മൂല്യങ്ങളുടെ വക്താവായി നിലകൊള്ളുന്നത്, മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നത്, ടീമംഗങ്ങളെ വേണ്ട സന്ദര്‍ഭങ്ങളില്‍ പുകഴ്ത്താനും നേട്ടങ്ങളുടെ ക്രെഡിറ്റ് പങ്കുവെയ്ക്കാനുമുള്ള മനസ്സ്, സമഗ്രമായ വിലയിരുത്തലിനും ഫീഡ്ബാക്കിനും വേണ്ടി ഏതറ്റം വരെ സഞ്ചരിക്കാനുള്ള മനോഭാവം, മൂല്യാധിഷ്ഠിത പ്രകടനത്തിന്റെ കാര്യത്തിലുള്ള എക്കൗണ്ടബിലിറ്റി എന്നിവയെല്ലാമാണ് ഒരു ചീഫ് എക്‌സിക്യുട്ടീവിന്റെ പ്രകടനം വിലയിരുത്താനുള്ള ഉരകല്ല്.
Next Story
Videos