'ഇങ്ങനെയുള്ള പിരിഞ്ഞുപോക്ക് ഒഴിവാക്കണം'; എ എസ് ഗിരീഷ്

? ന്യായവും നീതിയും തമ്മിലുള്ള വ്യത്യാസമെന്താണ്?
ന്യായം നടപ്പാക്കിയതുകൊണ്ട് മാത്രം നീതി ലഭിക്കണമെന്നില്ല. ഒരു ഉദാഹരണം പറയാം. രണ്ട് കുട്ടികള്‍ ഒരു ഓറഞ്ചിന് വേണ്ടി വഴക്ക് കൂടുകയായിരുന്നു. ഈ വഴക്ക് ഒഴിവാക്കാന്‍ ഓറഞ്ച് രണ്ടായി അവര്‍ക്ക് പകുത്ത് നല്‍കി. എന്നാല്‍ പ്രശ്നം പരിഹരിക്കപ്പെട്ടില്ല. കാരണം ആരാഞ്ഞപ്പോള്‍, മൂത്ത കുട്ടിക്ക് വേണ്ടിയിരുന്നത് പെയ്ന്റിംഗിന് ഉപയോഗിക്കുവാനായി ഓറഞ്ചിന്റെ തോടാണ്. ഇളയവന് ഓറഞ്ച് കഴിക്കാനും. ന്യായം നടപ്പാക്കി എന്ന് പലപ്പോഴും ലീഡര്‍ഷിപ്പ് തലത്തില്‍ ചിന്തിക്കുമ്പോള്‍, ന്യായത്തിന്റെ പരിധിയ്ക്കകത്ത് നിന്ന് കൊണ്ട് തന്നെ ബന്ധപ്പെട്ട കക്ഷികള്‍ക്ക് നീതി ലഭിച്ചോ എന്ന് പരിശോധിക്കണം.
? Regrettable attrition എന്നാല്‍ എന്താണ്?
എല്ലാ സ്ഥാപനങ്ങളിലും ജീവനക്കാരുടെ പിരിഞ്ഞു പോക്ക് (attrition) മാനേജ്മെന്റ് ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതാണ്. പരിഭ്രാന്തരാകാതെ സൂക്ഷ്മതയോടെ ഇത് കൈകാര്യം ചെയ്യുക എന്നതാണ് regrettable attrition ന്റെ ഉദ്ദേശ്യം. മികച്ച പ്രതിഭകള്‍ക്കായി യുദ്ധം നട
ക്കുന്ന ഇക്കാലത്ത് ഒരു റിസോഴ്സ് സ്ഥാപനം വിട്ടുപോയാല്‍ അത് regrettable attrition ആണ്.
മാനേജ്മെന്റിന് ബുദ്ധിമുട്ടുണ്ടാക്കുന്ന പിരിഞ്ഞുപോക്ക് എന്നര്‍ത്ഥം. ഇത്തരത്തിലുള്ള സ്ഥാനങ്ങളെയും വ്യക്തികളെയും സൂക്ഷ്മമായി നിരിക്ഷിക്കുക എന്നതാണ് അഭികാമ്യം.


A S Girish
A S Girish  

Related Articles

Next Story

Videos

Share it