മാനേജ്മെന്റ് കാര്യക്ഷമമാക്കാം, എളുപ്പത്തില്‍! ഇആര്‍പി ഇംപ്ലിമെന്റേഷനിലൂടെ ചെലവ് കുറച്ച് ജോലികള്‍ എളുപ്പമാക്കാം

ഓരോ ഡിപ്പാര്‍ട്ട്മെന്റിനും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാകുന്ന വിധം ഡാറ്റ സംരക്ഷിക്കാനും ഇത് ഉപകരിക്കും. ഇങ്ങനെ കൃത്യമായി തൊഴില്‍ വിഭജനം നടത്തിയാല്‍ ഓരോ വ്യക്തിയും സ്ഥാപനത്തിന്റെ ലാഭത്തിലേക്ക് എന്ത് സംഭാവന ചെയ്യുന്നു എന്നും നമുക്ക് മനസിലാക്കാം
മാനേജ്മെന്റ് കാര്യക്ഷമമാക്കാം, എളുപ്പത്തില്‍! ഇആര്‍പി ഇംപ്ലിമെന്റേഷനിലൂടെ ചെലവ് കുറച്ച് ജോലികള്‍ എളുപ്പമാക്കാം
Published on

ഒരു മാനേജ്മെന്റിനെ സംബന്ധിച്ചിടത്തോളം മാര്‍ക്കറ്റിംഗ് എന്നത് പ്രധാനപ്പെട്ട വിഭാഗമാണ്. കൃത്യമായ സ്റ്റാഫിംഗ് നടത്തി മാര്‍ക്കറ്റിംഗ് വഴി ലഭിച്ച പണം ലാഭത്തിലേക്കെത്തിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ഒരു ചിട്ടയായ ഇആര്‍പി ഇംപ്ലിമെന്റേഷന്‍ (ERP implementation) എങ്ങനെ കമ്പനികളെ സഹായിക്കും എന്ന് നോക്കാം.

തൊഴിലാളികളുടെ ഊര്‍ജം നിലനിര്‍ത്താന്‍ കൃത്യമായ മാനേജ്‌മെന്റും റിപ്പോര്‍ട്ടിംഗ് സംവിധാനവും അത്യന്താപേക്ഷിതമാണ്. പലപ്പോഴും കുത്തഴിഞ്ഞ മാനേജ്‌മെന്റ് സംവിധാനങ്ങള്‍ നല്ല തൊഴിലാളികളില്‍ വരെ മോശം പ്രവണതകള്‍ വളര്‍ത്തും. ഈ പ്രശ്നം വളരെ എളുപ്പം ERPNestxe RBAC (Role Based Access Cotnrol) സംവിധാനം വഴി പരിഹരിക്കാന്‍ കഴിയും.

ഓരോ ഡിപ്പാര്‍ട്ട്മെന്റിനും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാകുന്ന വിധം ഡാറ്റ സംരക്ഷിക്കാനും ഇത് ഉപകരിക്കും. ഇങ്ങനെ കൃത്യമായി തൊഴില്‍ വിഭജനം നടത്തിയാല്‍ ഓരോ വ്യക്തിയും സ്ഥാപനത്തിന്റെ ലാഭത്തിലേക്ക് എന്ത് സംഭാവന ചെയ്യുന്നു എന്നും നമുക്ക് മനസിലാക്കാം. ബോണസും ശമ്പള വര്‍ധനവും വരുമ്പോള്‍ കൃത്യമായ ഡാറ്റ അനുസരിച്ച് ഓരോ ജീവനക്കാരനെയും പരിഗണിക്കാന്‍ ഈ സംവിധാനം നമ്മളെ സഹായിക്കും.

ഇന്ന് മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഏത് പോയിന്റ് ഓഫ് സെയ്ല്‍ സോഫ്റ്റ്വെയറിലും കൃത്യമായി ഓപണിംഗ്, ക്ലോസിംഗ് രേഖപ്പെടുത്തി പോകാനുള്ള സംവിധാനം ഉണ്ട്. ഇആര്‍പി പൊതുവെ perpetual inventory സംവിധാനം ആണ് ഉപയോഗിക്കുന്നത്. അതായത് ഓരോ സെയ്ല്‍ നടക്കുമ്പോഴും ഉള്ള കൃത്യമായ സ്റ്റോക്ക് വിവരം മാനേജര്‍മാര്‍ക്ക് ലോകത്തെവിടെ നിന്നും കാണാം. സ്റ്റോക്ക് ലഡ്ജറില്‍ കൃത്യമായി SKU,Warehouse, Batch തിരിച്ച് ഈ നീക്കങ്ങള്‍ തത്സമയം രേഖപ്പെടുത്തിക്കൊണ്ടേ ഇരിക്കും. കൃത്യമായി സ്റ്റോക്ക് ബാച്ച്/സീരിയല്‍ നമ്പര്‍ കോഡ് ചെയ്ത് വെയ്ക്കാനും സാധിക്കും.

സീരിയല്‍ നമ്പര്‍ അനുസരിച്ച് inward/outward ചെയ്യുന്നത് സ്റ്റോക്കില്‍ തിരിമറി നടത്താനുള്ള സാഹചര്യം ഒഴിവാക്കും. മാനേജ്‌മെന്റ് സംവിധാനം പോലെ തന്നെ പ്രധാനമാണ് മാനേജ്‌മെന്റ് ഫീഡ്ബാക്കും. തന്റെ ജോലിയുടെ ടാര്‍ഗറ്റും പെര്‍ഫോമന്‍സും തത്സമയം വീക്ഷിക്കാന്‍ ഒരു സ്റ്റാഫിനെ സഹായിക്കുന്ന സംവിധാനങ്ങള്‍ ആണ് ഡാഷ്‌ബോര്‍ഡുകള്‍. പേഴ്സണലൈസ് ചെയ്യാവുന്ന ഡാഷ്‌ബോര്‍ഡുകള്‍ ഇആര്‍പി തരുന്ന വലിയ ഒരു സൗകര്യം ആണ്. ഓരോ യൂസര്‍ക്കും അയാളുടെ റോളിനനുസരിച്ച് കൃത്യമായി നിര്‍ദേശങ്ങളും ഫീഡ്ബാക്കുകളും കൊടുക്കുന്ന രീതിയില്‍ എങ്ങനെ വേണമെങ്കിലും ഡാഷ്‌ബോര്‍ഡുകള്‍ ക്രമീകരിക്കാന്‍ സാധിക്കും.

എപിഐ ബാങ്കിംഗ്

സ്ഥാപനം പെട്ടെന്ന് വളരുമ്പോള്‍ നമ്മള്‍ ബുദ്ധിമുട്ടുന്ന ഒരു വലിയ മേഖലയാണ് പേയ്മെന്റുകളും അവയുടെ റീകണ്‍സിലിയേഷനും. അതായത് ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റും അക്കൗണ്ടിംഗ് സോഫ്റ്റ്വെയറിലെ കണക്കും തമ്മില്‍ കൂട്ടിമുട്ടിക്കുക എന്നത് വളരെ ശ്രമകരമായ ജോലി യാണ്. ഇന്ന് പക്ഷെ ഇത് എളുപ്പത്തില്‍ ചെയ്യാന്‍ സഹായിക്കുന്ന പല സംവിധാനങ്ങളും ഉണ്ട്.

API Banking ഇന്ന് മിക്ക ബാങ്കുകളും നല്‍കുന്ന ഒരു സൗകര്യമാണിത്. ഈ സൗകര്യം വഴി നമുക്ക് ബാങ്കിനെയും നമ്മുടെ ഇആര്‍പിസോഫ്റ്റ്വെയറിനെയും തമ്മില്‍ എളുപ്പം ബന്ധിപ്പിക്കാന്‍ സാധിക്കും. ഇതുവഴി നേരത്തെ പറഞ്ഞ കണക്ക് കൂട്ടിമുട്ടിക്കല്‍ എഐ സാങ്കേതിക വിദ്യയിലൂടെ എളുപ്പം സാധിക്കും. അതുപോലെ ഓരോ ട്രാന്‍സാക്ഷന്‍ നടത്താനും സ്ഥാപനത്തിന്റെ ചുമതലയുള്ള ആളുകള്‍ ഒടിപി കൊടുക്കുന്ന സാഹചര്യങ്ങള്‍ നമ്മള്‍ കാണാറുണ്ട്.

സ്ഥാപനത്തിന്റെ മുകളില്‍ ഒരു നിയന്ത്രണത്തിന് ഇത് ഉപകരിക്കാമെങ്കിലും സ്ഥാപനം വളരുന്നതിനനുസരിച്ച് ഈ നിയന്ത്രണം ഒഴിവാക്കാനും API Banking സഹായിക്കും. ഇതുപോലെ പല ബ്രാഞ്ചുകള്‍ ഉള്ള സ്ഥാപനങ്ങള്‍ വളരെയധികം ബുദ്ധിമുട്ടുന്ന ഒരു മേഖലയാണ് inward payments. പ്രത്യേകിച്ച് വിതരണ മേഖലയില്‍ ചെറിയ സംഖ്യകള്‍ പല ഇടപാടുകളിലായി പലപ്പോഴും അയച്ചുകൊണ്ടേ ഇരിക്കുന്നു. ഇത് കൃത്യമായി വേര്‍തിരിച്ചു കണക്കില്‍ കാണിച്ചില്ലെങ്കില്‍ ഇത് മുഴുവന്‍ സസ്പെന്‍സ് ആയി കാണിക്കേണ്ടി വരും.

ഇത് ഭാവിയില്‍ ഇന്‍കം ടാക്സില്‍ ഉള്‍പ്പെടെ വലിയ പ്രശ്നങ്ങള്‍ വരുത്തിവെയ്ക്കും. വളരെ എളുപ്പം നമുക്കിത് വര്‍ച്വല്‍ അക്കൗണ്ട് സംവിധാനം ഉപയോഗിച്ച് പരിഹരിക്കാന്‍ സാധിക്കും. ഒരൊറ്റ ബാങ്ക് അക്കൗണ്ടില്‍ ഓരോ ഇടപാടുകാര്‍ക്കും വെര്‍ച്വല്‍ അക്കൗണ്ട് ഉണ്ടാക്കാനുള്ള സംവിധാനം ഇന്ന് ബാങ്കുകളില്‍ ഉണ്ട്. ഇതുവഴി പതിനായിരക്കണക്കിന് ട്രാന്‍സാക്ഷനുകള്‍ വളരെ എളുപ്പം കണക്കില്‍ പെടുത്താന്‍ സഹായിക്കും.

ലോജിസ്റ്റിക്സ് മേഖലയിലും

ന്യുജെന്‍ ബിസിനസുകള്‍ കൈകാര്യം ചെയ്യേണ്ടിവരുന്ന ഒരു ബുദ്ധിമുട്ടുള്ള മേഖലയാണ് ലോജിസ്റ്റിക്സ്. വളരെ വിപുലമായ എപിഐ സംവിധാനങ്ങള്‍ ഇന്ന് ലോജിസ്റ്റിക് കമ്പനികള്‍ തരുന്നുണ്ട്. കൃത്യമായി ഇത് ഇആര്‍പിയുമായി ബന്ധിപ്പിച്ചാല്‍ ഓരോ ഷിപ്പിംഗിനെയും കസ്റ്റമറിനെയും ഓര്‍ഡറിനെയും ആയി ബന്ധിപ്പിക്കാന്‍ സാധിക്കും. ഇതുവഴി കസ്റ്റമര്‍ സപ്പോര്‍ട്ട്് കൃത്യമായി നടപ്പാക്കാവുന്നതാണ്.

ധനം മാഗസിന്‍ ജൂലൈ 31 ലക്കം പ്രസിദ്ധീകരിച്ചത്‌

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com