Begin typing your search above and press return to search.
സംരംഭം പ്രൊഫഷണലൈസ് ചെയ്യാം, സെയ്ല്‍സ് ടീമിനെ കെട്ടിപ്പടുക്കാം
? സെയ്ല്‍സ് ടീമിനെ പരമാവധി റിസള്‍ട്ടുണ്ടാക്കാന്‍ പാകത്തില്‍ എങ്ങനെയാണ് തരംതിരിക്കേണ്ടത്?
നിങ്ങളുടെ സെയ്ല്‍സ് ടീമിലുണ്ടോ ഈ രണ്ട് വിഭാഗം?
സെയ്ല്‍സ് ടീമിലെ എല്ലാവരും പൊതുവേ രണ്ട് കാറ്റഗറിക്കാരാകും. വേട്ടയാടുന്നവരും വിളവെടുക്കുന്നവരും. ഹണ്ടര്‍, വേട്ടക്കാരുടെ മനോഭാവമുള്ളവര്‍ എപ്പോഴും പുതിയ ബിസിനസുകള്‍ തേടുന്ന മനോഭാവമുള്ളവരാകും. അതേസമയം ഫാമിംഗ്, വിളവെടുപ്പ് മനോഭാവമുള്ളവര്‍ നിലവിലുള്ള ഇടപാടുകാരുമായി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തി പുതിയ ബിസിനസ് നേടിയെടുക്കുന്നവരാകും.
ഇതാണ് സെയ്ല്‍സ് ടീമിലെ പ്രകടമായ രണ്ട് മനോഘടനകള്‍. ഇവ രണ്ടും കൂട്ടിക്കുഴയ്ക്കരുത്. ഈ രണ്ട് മനോഘടനയിലുള്ള സെയ്ല്‍സ് ജീവനക്കാര്‍ എല്ലാ ഓര്‍ഗനൈസേഷനിലും ഉണ്ടാകും. അതിന്റെ അനുപാതം ഓര്‍ഗനൈസേഷന്റെ വളര്‍ച്ചാഘട്ടത്തിനനുസരിച്ച് വ്യത്യസ്തമായിരിക്കുമെന്നു മാത്രം.
? ഇപ്പോള്‍ എക്സ്പോര്‍ട്ട് വിപണി തേടുന്നത് നല്ലതാണോ?
ചൈന വിരുദ്ധ വികാരമൊക്കെ പലയിടത്തുമുണ്ടെങ്കിലും ഇപ്പോള്‍ വിദേശ വിപണിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയോടെ വേണം. വിദേശത്ത് നിങ്ങള്‍ക്ക് അനുയോജ്യരായ ഇടപാടുകാരുണ്ടോയെന്നത് ആദ്യം ഉറപ്പാക്കണം. നിങ്ങളുടെ ഉല്‍പ്പന്നമോ സേവനമോ അവിടെ വാങ്ങാന്‍ സാധ്യതയുള്ളവരെ കണ്ടെത്താന്‍ പെയ്ഡ് ലീഗല്‍ സോഫ്റ്റ്‌വെയറുകളും ഇംപോര്‍ട്ട് എക്സ്പോര്‍ട്ട് എക്സിം ഡാറ്റകളുമൊക്കെ ഉപയോഗിക്കാം. അതിനുശേഷം നിങ്ങള്‍ ആഭ്യന്തരതലത്തില്‍ ഉപഭോക്താവിലേക്ക് എത്താന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ അവിടെയും ആവര്‍ത്തിക്കുക.
Next Story
Videos