Begin typing your search above and press return to search.
ഓണ്‍ലൈനിലൂടെ വില്‍പ്പന കൂട്ടാം; ഈ വഴി നിങ്ങളെ സഹായിക്കും
ഓണ്‍ലൈനിലൂടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും വില്‍ക്കാനുള്ള വിവിധ മാര്‍ഗങ്ങള്‍ പറയാമോ?
ഓണ്‍ലൈനിലൂടെ വില്‍പ്പന നടത്തി, അതിന്റെ പണം വാങ്ങി, കസ്റ്റമറുടെ അടുത്ത് ഉല്‍പ്പന്നം എത്തിച്ചുനല്‍കാന്‍ പലവിധത്തിലുള്ള ചാനലുകള്‍ സ്വീകരിക്കാം.
$ കമ്പനിയുടെ സ്വന്തം ഇ കോമേഴ്സ് വെബ്സൈറ്റ്
$ ആമസോണ്‍, ഫല്‍പ്കാര്‍ട്ട് പോലുള്ള തേര്‍ഡ് പാര്‍ട്ടി മാര്‍ക്കറ്റ് പ്ലേസുകള്‍
$ ഫേസ്ബുക്ക് ഷോപ്പ്, ഗൂഗ്ള്‍ ഷോപ്പിംഗ് മുതലായവ
$ കമ്മിഷന്‍ അടിസ്ഥാനത്തില്‍ നമ്മുടെ ഉല്‍പ്പന്നം വിറ്റുതരുന്ന ഓണ്‍ലൈനുകള്‍
$ ഓണ്‍ലൈന്‍ ഡിസ്ട്രിബ്യൂട്ടര്‍മാരും റീറ്റെയ്ലര്‍മാരും. ഇത് ബിടുബി മോഡലിലാണ് പറ്റുക.
ഇത്തരം ചാനലിലേക്കുള്ള ട്രാഫിക്ക് ഗൂഗ്ള്‍ ആഡ്സ്, സോഷ്യല്‍ മീഡിയ, എസ് ഇ ഒ, മറ്റ് ഓര്‍ഗാനിക് ആക്റ്റിവിറ്റികളായ സോഷ്യല്‍ മീഡിയയിലെ കണ്ടന്റ് മാര്‍ക്കറ്റിംഗ്, യൂട്യൂബ് എന്നിവ വഴിയുണ്ടാക്കണം.
ഇനി സര്‍വീസുകള്‍ എങ്ങനെ വില്‍പ്പന നടത്തണമെന്ന് നോക്കാം.
നമ്മുടെ സേവനം ആവശ്യമുള്ളവരിലേക്ക് കമ്പനിയുടെ സ്വന്തം വെബ്സൈറ്റ്, ഗൂഗ്ള്‍, ഫേസ് ബുക്ക്, ലിങ്ക്ഡ് ഇന്‍, ഫോണ്‍ കോള്‍ എന്നിവ വഴി എത്താം. സേവനത്തിന്റെ ചാര്‍ജ് ഓണ്‍ലൈന്‍ ആയോ അല്ലാതെയോ വാങ്ങാം.
സേവനങ്ങള്‍ സ്റ്റാന്‍ഡേര്‍ഡൈസ്ഡായ ഉല്‍പ്പന്നങ്ങളാക്കി വില്‍ക്കുന്ന ' Service as a product' ഇതാണ് പുതിയ പ്രവണത. ഇവിടെ കസ്റ്റമര്‍ക്ക് നിശ്ചിത സേവനം, നിശ്ചിത തുകയ്ക്ക് ലഭ്യമാക്കും.
Next Story
Videos