

വിശാലമായ അര്‍ത്ഥത്തില്‍ നോക്കിയാല്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന് വേണ്ടി ചെലവിടുന്ന തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ ലഭിക്കുന്ന വരുമാനവുമായാണ് കെ പി ഐ ബന്ധപ്പെട്ട് കിടക്കുന്നത്. ഇത് ഒരു പുതിയ കസ്റ്റമറെ കൂട്ടിച്ചേര്‍ക്കാനോ അല്ലെങ്കില്‍ പുതിയ ലീഡ് സൃഷ്ടിക്കാനോ വരുന്ന ചെലവും ഉപഭോക്താവിന്റെ ലൈഫ് ടൈം വാല്യുവുമായി താരതമ്യം ചെയ്ത് കണ്ടെത്താം. എന്നാല്‍ സൂക്ഷ്മതലത്തില്‍ ഏറെ ഘടകങ്ങള്‍ വിലയിരുത്തേണ്ടതുണ്ട്.
നിക്ഷേപത്തിന്മേലുള്ള വരുമാനം കൃത്യമായി വിശകലനം ചെയ്യാന്‍ അതിലൂടെ സാധിക്കും. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ റീച്ച്, ഇംപ്രഷന്‍സ് (ഒരു പരസ്യം എത്ര തവണ കണ്ടു), ക്ലിക്സ്, സിടിആര്‍ ( ക്ലിക്ക് ത്രൂ റേറ്റ്), കോസ്റ്റ് പെര്‍ ക്ലിക്ക് (സിപിസി), വെബ്സൈറ്റിലേക്കുള്ള ട്രാഫിക്ക്, ട്രാഫിക്കിന്റെ ക്വാളിറ്റി, കണ്‍വെര്‍ഷന്‍സ്, കോസ്റ്റ് പെര്‍ കണ്‍വെര്‍ഷന്‍ റേറ്റ്, വിവിധ കാംപെയ്നുകള്‍ തമ്മിലുള്ള താരതമ്യം എന്നിവയെല്ലാം സൂക്ഷ്മതല വിശകലനത്തില്‍ വരും.
$നിങ്ങളുടെ ബ്രാന്‍ഡിനെയും അതിന്റെ സവിശേഷ സ്വഭാവത്തെയും കുറിച്ച് ഉപഭോക്താവിനെ ബോധവാനാക്കാന്‍.
$നിങ്ങളുടെ ഉല്‍പ്പന്നത്തെയും സേവനത്തെയും കുറിച്ചുള്ള ശരിയായ ചിത്രം നല്‍കാന്‍. ഇതിന് ബ്ലോഗുകള്‍, വീഡിയോകള്‍, ഗ്രാഫിക്സുകള്‍ ഒക്കെ ഉപയോഗിക്കാം
$ ലീഡ് ജനറേറ്റ് ചെയ്യാന്‍. കൃത്യമായ ലീഡുകള്‍ കണ്ടെത്താനും അത് സെയ്ല്‍സിലേക്ക് അതിവേഗം കണ്‍വെര്‍ട്ട് ചെയ്യാനും സാധിക്കും.
$ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വഴി നിങ്ങളുടെ ഓണ്‍ലൈന്‍ വഴിയുള്ള വില്‍പ്പന മാത്രമല്ല കൂടുക. അത് നിങ്ങളുടെ ഓഫ്ലൈന്‍ ബിസിനസ് മോഡലിലേക്കും കൂടുതല്‍ കസ്റ്റമറെ ആകര്‍ഷിക്കും.
നിങ്ങളുടെ ചോദ്യങ്ങള്‍ mail@dhanam.in എന്ന ഇ മെയ്ല്‍ വിലാസത്തില്‍ അയക്കുക
Read DhanamOnline in English
Subscribe to Dhanam Magazine