കൊച്ചിയില്‍ വീണ്ടുമൊരു 'ഡി-ഡേ'; 18-ാമത് ധനം ബിസിനസ് സമിറ്റ് ജൂണ്‍ 25-ന്, മുഖ്യാതിഥിയായി വി.ഡി സതീശന്‍ സംരംഭകര്‍ക്കൊപ്പം

പ്രമുഖ വ്യവസായ ഗ്രൂപ്പുകളുടെ സാരഥികള്‍ അണിനിരക്കുന്ന പാനല്‍ ചര്‍ച്ചയും ഫയര്‍സൈഡ് ചാറ്റും എഐ മാസ്റ്റര്‍ ക്ലാസും സമിറ്റിന്റെ പ്രധാന ആകര്‍ഷണങ്ങള്‍... ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം
V.D satheesan, Kerala Cheif minister, and dhanam d-day logo
Published on

കേരളത്തിലെ കോര്‍പ്പറേറ്റ്-വ്യവസായ ലോകം കാത്തിരിക്കുന്ന ഏറ്റവും വലിയ ബിസിനസ് മാമാങ്കത്തിന് കൊച്ചി വീണ്ടും വേദിയാകുന്നു. ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ്' 18-ാമത് എഡിഷന്‍ (D-Day 2026) ജൂണ്‍ 25-ന് കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കും. കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍ അവാര്‍ഡ് നൈറ്റില്‍ മുഖ്യാതിഥിയാകും.

കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ ബിസിനസ് സാരഥികള്‍, പ്രവാസി സംരംഭകര്‍, ഉന്നത ഉദ്യോഗസ്ഥര്‍, സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക രംഗങ്ങളിലെ പ്രമുഖര്‍ ഉള്‍പ്പെടെ ആയിരത്തിലധികം പ്രതിനിധികളാണ് ഈ പ്രൗഢഗംഭീരമായ സംഗമത്തില്‍ പങ്കാളികളാകുന്നത്. നാല് പതിറ്റാണ്ടോളമായി കേരളത്തിലെ ബിസിനസ് സമൂഹത്തിന് വഴികാട്ടിയായ ധനം, ഇത്തവണയും കാലോചിതമായ മാറ്റങ്ങളോടെയാണ് സമിറ്റ് ഒരുക്കിയിരിക്കുന്നത്.

പ്രമുഖര്‍ അണിനിരക്കുന്ന പാനല്‍ ചര്‍ച്ച

ഉച്ചയ്ക്ക് 2.30-ന് രജിസ്‌ട്രേഷനോടെ ആരംഭിക്കുന്ന സമിറ്റില്‍ കോര്‍പ്പറേറ്റ് ലോകത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന പ്രത്യേക പാനല്‍ ചര്‍ച്ച ഉണ്ടായിരിക്കും. 'The Next Level of Growth: Building Businesses that Create Lasting Impact' (വളര്‍ച്ചയുടെ അടുത്ത ഘട്ടം: ദീര്‍ഘകാല സ്വാധീനം സൃഷ്ടിക്കുന്ന ബിസിനസുകള്‍ കെട്ടിപ്പടുക്കുന്ന വിധം) എന്ന വിഷയത്തിലാണ് ചര്‍ച്ച നടക്കുക.

മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി എംഡി ജോര്‍ജ് എം. ജേക്കബ്, ഗ്രൂപ്പ് മീരാന്‍ വൈസ് ചെയര്‍മാന്‍ ഫിറോസ് മീരാന്‍, ഇവിഎം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാബു ജോണി എന്നിവര്‍ പാനലിസ്റ്റുകളായി പങ്കെടുക്കും. കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റും ടീം വണ്‍ അഡ്വര്‍ടൈസിംഗ് മാനേജിംഗ് ഡയറക്ടറുമായ വിനോദിനി സുകുമാര്‍ ഈ ചര്‍ച്ച നിയന്ത്രിക്കും.

കൂടാതെ, പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാര ജേതാവും പ്രവാസി മലയാളി വ്യവസായിയും ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്യൂമെര്‍ക് കോര്‍പറേഷന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനും പ്രമുഖ നിക്ഷേപകനുമായ സിദ്ധാര്‍ത്ഥ് ബാലചന്ദ്രനുമായി പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി സ്ഥാപനമായ വര്‍മ്മ & വര്‍മ്മയിലെ സീനിയര്‍ പാര്‍ട്ണര്‍ വിവേക് കൃഷ്ണ ഗോവിന്ദ് നടത്തുന്ന 'ഫയര്‍സൈഡ് ചാറ്റ്' സമിറ്റിന്റെ മറ്റൊരു സവിശേഷതയായിരിക്കും.

ബിസിനസ് വളര്‍ത്താന്‍ എഐ മാസ്റ്റര്‍ ക്ലാസ്

ന്യൂഡല്‍ഹി ഡീപ്‌കോറെക്‌സ് (DeepCoreX) ഫൗണ്ടറും സിഇഒയുമായ ഡോ. അങ്കുര്‍ നാരംഗ് നയിക്കുന്ന 'Using AI to Grow Your Business' (ബിസിനസ് വളര്‍ത്താന്‍ എഐ എങ്ങനെ ഉപയോഗിക്കാം) എന്ന വിഷയത്തില്‍ എഐ മാസ്റ്റര്‍ ക്ലാസ് ഉണ്ടായിരിക്കും. ഐബിഎം, ഒറാക്കിള്‍, സീമെന്‍സ് തുടങ്ങിയ ആഗോള കമ്പനികളിലെ അനുഭവസമ്പത്തുള്ള അദ്ദേഹം സാങ്കേതികവിദ്യയുടെ സഹായത്തോടെ ബിസിനസ് വളര്‍ച്ച എങ്ങനെ ത്വരിതപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ പങ്കുവെക്കും.

പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് പരസ്പരം ബിസിനസ് ബന്ധങ്ങള്‍ സ്ഥാപിക്കാനും പങ്കാളിത്തങ്ങള്‍ ഉറപ്പാക്കാനുമായി പ്രത്യേക 'സ്പീഡ് നെറ്റ്വര്‍ക്കിംഗ്' സെഷനും ഇവന്റിനോടനുബന്ധിച്ചുണ്ടാകും.

വൈകുന്നേരം 6.30-ഓടെ അവാര്‍ഡ് നൈറ്റ് ചടങ്ങുകള്‍ ആരംഭിക്കും. ധനം ബിസിനസ് എക്സലന്‍സ് അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്യും. പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ വേണുഗോപാല്‍ സി. ഗോവിന്ദ് ചെയര്‍മാനായുള്ള ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.

രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ബ്രാന്‍ഡിംഗ് അവസരങ്ങളെക്കുറിച്ചും രജിസ്‌ട്രേഷനെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറിലോ വെബ്സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.

ഫോണ്‍: അനൂപ് ഏബ്രഹാം (90725 70065), ഇ-മെയില്‍: anoop@dhanam.in, വെബ്സൈറ്റ്: www.dhanambusinesssummit.com, https://www.dhanambusinesssummit.com.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com