സ്വര്‍ണം പുതിയ കുതിപ്പില്‍, ഒറ്റയടിക്ക് കൂടിയത് ₹460, ആഭരണം വാങ്ങുന്നവര്‍ക്ക് നെഞ്ചിടിപ്പ്

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പവന് 1,200 രൂപയോളം വില കുറഞ്ഞിരുന്നു
kerala girl with gold
canva and chatgpt
Published on

സംസ്ഥാനത്ത് തുടര്‍ച്ചയായ വിലയിടിവിന് ശേഷം സ്വര്‍ണ വില മുകളിലേക്ക്. ഇന്ന്‌ ഒറ്റയടിക്ക് ഗ്രാമിന് 60 രൂപ വര്‍ധിച്ച് 9,210 രൂപയും പവന് 480 രൂപ ഉയര്‍ന്ന് 73,680 രൂപയുമായി.

കനം കുറഞ്ഞതും കല്ലു പതിപ്പിച്ചതുമായ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് കുതിച്ചു. ഗ്രാമിന് 45 രൂപ ഉയര്‍ന്ന് 7,555 രൂപയിലാണ് വ്യാപാരം.

വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല. ഗ്രാമിന് 123 രൂപയായി.

രാജ്യാന്തര വിലയ്‌ക്കൊപ്പം

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 1,200 രൂപയുടെ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്നത്തെ വര്‍ധന. അന്താരാഷ്ട്ര സ്വര്‍ണ വിലയിലുണ്ടായ നേരിയ മുന്നേറ്റമാണ് കേരളത്തിലും വിലയില്‍ ബാധിച്ചത്. ഇന്നലെ ഔണ്‍സിന് 0.39 ശതമാനം ഉയര്‍ന്ന് 3,327.69 ഡോളറിലെത്തി. ഇന്ന് 3,333 ഡോളര്‍ വരെ ഉയര്‍ന്നിട്ടുണ്ട്. ഡോളര്‍ സൂചിക ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. യു.എസ് കടപ്പത്രങ്ങളുടെ നേട്ടവും കുറഞ്ഞു. ഇത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡില്‍ വര്‍ധനയുണ്ടാക്കിയതാണ് വിലയിലും പ്രതിഫലിച്ചത്.

വ്യാപാര ആശങ്കകള്‍ ഏകദേശം ഒഴിഞ്ഞതോടെ ഇന്ന് പുറത്തു വരുന്ന യു.എസ് പണനയത്തിലാണ് നിക്ഷേപകരുടെ ശ്രദ്ധ. യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പലിശ കുറയ്ക്കണമെന്ന് മുറവിളികൂട്ടുന്നുണ്ടെങ്കിലും ഡോളര്‍ ദുര്‍ബലമായതും ട്രഷറി നേട്ടം കുറഞ്ഞതും ഉടന്‍ നിരക്ക് കുറയ്ക്കില്ലെന്ന സൂചനയാണ് നല്‍കുന്നത്. പലിശ നിരക്ക് കുറയ്ക്കാന്‍ വൈകുന്നത് സ്വര്‍ണവിലയില്‍ ഇടിവിന് കാരണമാകും.

ആഭരണം വാങ്ങുന്നവര്‍ അറിയാന്‍

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,680 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ ഇതിലുമേറെ കൊടുക്കേണ്ടി വരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും ചേര്‍ത്ത് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് 79,738 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും. ആഭരണത്തിന്റെ ഡിസൈന്‍ മാറുന്നതനുസരിച്ച് വിലയിലും മാറ്റമുണ്ടാകുമെന്ന് മറക്കരുത്.

Gold price surges in Kerala with a ₹480 hike per sovereign amid global market influence.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com