
മറ്റാര്‍ക്കും നടത്താനാവാത്തതും നൂതനവും തികച്ചും വേറിട്ടതുമായ വെല്ലുവിളിയുമായി ശ്രദ്ധനേടുകയാണ് 916 കൊക്കോ ബ്രാന്‍ഡ്. ഇതാണ് വെല്ലുവിളി: 916 കൊക്കോ ബ്രാന്‍ഡ് വെളിച്ചെണ്ണയില്‍ മായം കണ്ടെത്തുന്നവര്‍ക്ക് 100 പവന്‍ സ്വര്‍ണനാണയം സമ്മാനമായി നല്‍കും!
വെളിച്ചെണ്ണയില്‍ മായം കണ്ടെത്തിയാല്‍ 100 പവന്‍ സ്വര്‍ണനാണയം നല്‍കുമെന്ന, ഈ പരസ്യമായ വെല്ലുവിളി തന്നെ, പരിശുദ്ധിയിലും വെളിച്ചെണ്ണയുടെ നിര്‍മ്മാണത്തിലുമുളള അചഞ്ചലമായ ഉറപ്പാണ് പ്രതിഫലിപ്പിക്കുന്നതെന്ന് കമ്പനി അടിവരയിടുന്നു.
കര്‍ഷകരില്‍ നിന്ന് നേരിട്ട്
പരിശുദ്ധികൊണ്ട് ഉപഭോക്താക്കളുടെ മനസ്സില്‍ ഇടം നേടിയ ബ്രാന്‍ഡാണ് 916 കൊക്കോ ബ്രാന്‍ഡ് വെളിച്ചെണ്ണ. സള്‍ഫറും സള്‍ഫാസുമില്ലാത്ത കൊപ്ര വിപണിയില്‍ നിന്ന് ലഭിക്കുക ദുഷ്‌കരമായതിനാല്‍, ഇടനിലക്കാരെ കൂടാതെ കര്‍ഷകരില്‍ നിന്ന് നേരിട്ട് കൊപ്ര ശേഖരിക്കുകയാണ് കമ്പനി ചെയ്യുന്നത്. അങ്ങനെ സ്വന്തം മില്ലില്‍ ഉദ്പാദിപ്പിച്ച വെളിച്ചെണ്ണ ഇടനിലക്കാരില്ലാതെ ഉപഭോക്താവിലേക്ക് എത്തിക്കുന്നു എന്നതാണ് 916 വെളിച്ചെണ്ണയെ മറ്റു ബ്രാന്‍ഡുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.
നൂറ്റാണ്ടിന്റെ പാരമ്പര്യം
916 കൊക്കോ ബ്രാന്‍ഡ് വെളിച്ചെണ്ണയുടെ നിര്‍മ്മാതാക്കളായ ചെട്ടിയക്കുന്നേല്‍ ഗ്രൂപ്പ് ഓഫ് കമ്പനികള്‍ ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള സ്ഥാപനമാണ്. 117 വര്‍ഷങ്ങള്‍ക്ക് മുമ്പ് കോട്ടയം ജില്ലയിലാണ് തുടക്കം. ഇന്ന് മൂന്നാമത്തെ ബിസിനസ് തലമുറയിലെത്തിനില്‍ക്കുന്ന ചെട്ടിയക്കുന്നേല്‍ ഗ്രൂപ്പ് നാളികേരം, കൊപ്ര, വെളിച്ചെണ്ണ എന്നിവയുടെ നിര്‍മ്മാണം നടത്തുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
(Disclaimer: This is an impact feature)
Read DhanamOnline in English
Subscribe to Dhanam Magazine