മഹാബലിയും മെഡിമിക്‌സ് സോപ്പും; ഓണക്കാലത്ത് ശ്രദ്ധേയമായി ഒരു ക്യാമ്പയ്ന്‍

തിരുവോണത്തിന് കുളിച്ചൊരുങ്ങി കേരളത്തിലേക്ക് പുറപ്പെടുന്ന മഹാബലി. കുളിക്കാന്‍ സോപ്പ് ചോദിക്കുന്ന മഹാബലിക്ക് പല സോപ്പുകളും കൊടുത്തെങ്കിലും അതിലൊന്നും തൃപ്തി വരുന്നില്ല. അവസാനം ഒരു ഋഷിവര്യന്‍ ആയുര്‍വേദ കൂട്ടുകളടങ്ങിയ മെഡിമിക്‌സ് സോപ്പ് നല്‍കുന്നു. സന്തോഷവാനായ മഹാബലി തേച്ചുകുളിയൊക്കെ കഴിഞ്ഞ് തിരുവോണത്തിന് കൃത്യസമയത്ത് കേരളത്തിലെത്തി പ്രജകളെ കാണുന്നു. തിരിച്ചു പോകുമ്പോള്‍ പെട്ടികണക്കിന് മെഡിമിക്‌സ് സോപ്പ് പാതാളത്തിലേക്ക് കൊണ്ടു പോകാനും മഹാബലി മറക്കുന്നില്ല.

ആനിമേഷന്‍ കൂട്ടുകള്‍ ഉപയോഗിച്ച് മെഡിമിക്‌സ് സോപ്പിനായി എ.വി.എ ഗ്രൂപ്പ്‌ നിര്‍മിച്ചിരിക്കുന്ന ഈ ഓണക്കാല പരസ്യം ശ്രദ്ധ നേടുകയാണ്. സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് പരസ്യത്തിനു ലഭിക്കുന്നതെന്ന് എ.വി.എ ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ഹെഡ് ബിമല്‍ പറയുന്നു. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഇതിനകം തന്നെ 20 ലക്ഷത്തിലധികം പേർ വീഡിയോ കണ്ടു.

ബാംഗളൂരിലെ റാൽഫ് ആൻഡ് ദാസ് ഏജൻസിയാണ് 60 സെക്കന്റുള്ള ആനിമേഷന്‍ പരസ്യം ഒരുക്കിയിരിക്കുന്നത്. അനിമേഷൻ ചെയ്തിരിക്കുന്നത് യുനോയൻസ് ആണ്.

പല പ്രവാസികളും കേരളത്തില്‍ വന്ന് തിരിച്ചു പോകുമ്പോള്‍ മെഡിമിക്‌സ് സോപ്പ് വാങ്ങികൊണ്ടു പോകുന്നത് ഒരു ശീലമാണെന്നും അതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരമൊരു പരസ്യം സൃഷ്ടിച്ചതെന്നും ബിമല്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Next Story

Videos

Share it