

കേരള സര്‍ക്കാര്‍ നോര്‍ക്ക-റൂട്ട്സ് വഴി പ്രവാസികള്‍ക്കായി നടപ്പിലാക്കുന്ന നോര്‍ക്ക കെയര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയില്‍ എംപാനല്‍ ചെയ്ത് പ്രൂഡന്‍ഷ്യല്‍ മാനേജ്‌മെന്റ് സര്‍വീസസ് ലിമിറ്റഡിന്റെ (അബേറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനം) ബിസിനസ് വിഭാഗമായ അബേറ്റ് ഐ ഹോസ്പിറ്റല്‍സ്.
പോളിസി ഉടമകള്‍ക്ക് ചെലവില്ലാതെ നേത്രചികിത്സകള്‍ ലഭ്യമാക്കുന്നതിനായി, ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ലിമിറ്റഡുമായി സഹകരിച്ച് വിഡാല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ടിപിഎ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
നോര്‍ക്ക-റൂട്ട്സ് സംഘടിപ്പിച്ച ചടങ്ങില്‍, നോര്‍ക്ക-റൂട്ട്സിന്റെ റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ എംപാനല്‍മെന്റും ബോധവല്‍ക്കരണ ക്യാംപെയ്നും ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പ്രവാസി മലയാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആരോഗ്യ സംരക്ഷണം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്.
പുതിയ സഹകരണത്തിലൂടെ, നോര്‍ക്ക കെയര്‍ പോളിസി ഉടമകള്‍ക്ക് കേരളത്തിലെ എല്ലാ അബേറ്റ് ഐ ഹോസ്പിറ്റലുകളിലും പോളിസിയുടെ പരിധിയില്‍ വരുന്ന യോഗ്യമായ നേത്രചികിത്സകള്‍ ക്യാഷ്‌ലെസായി ലഭ്യമാകും.
Read DhanamOnline in English
Subscribe to Dhanam Magazine