

ബിസിനസുകള്‍ക്കാവശ്യമായ പ്രൊഫഷണല്‍ അക്കൗണ്ടിംഗ്, ഇന്‍വെന്ററി സോഫ്‌റ്റ്‌വെയർ തുടങ്ങിയ സേവനങ്ങള്‍ നല്‍കിവരുന്ന കമ്പനിയാണ് തൃശൂര്‍ ആസ്ഥാനമായ ആക്സ്‌കോപ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. 2003ല്‍ തുടങ്ങിയ കമ്പനിക്ക് ഇപ്പോള്‍ നേതൃത്വം കൊടുക്കുന്നത് അക്കൗണ്ടിംഗ്, ടീച്ചിംഗ് പശ്ചാത്തലമുള്ള ശില്‍പ സോമനാഥനാണ്.
ബിസിനസുകളുടെ പങ്കാളി: ടാലി സോഫ്റ്റ്‌വെയറിന്റെ ഫൈവ്സ്റ്റാര്‍ സര്‍ട്ടിഫൈഡ് പാര്‍ട്ണറാണ് ആക്സ്‌കോപ്. കൂടാതെ അക്കൗണ്ടിംഗ്, ബില്ലിംഗ്, ജിഎസ്ടി തുടങ്ങിയവയിലൊക്കെ കമ്പനികള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങളും സോഫ്റ്റ്‌വെയര്‍ സേവനങ്ങളും നല്‍കിവരുന്നു. ക്വിക്ക് ബില്‍, ബിസ് അനലിസ്റ്റ്, ഗ്രേറ്റ് എച്ച്ആര്‍ തുടങ്ങിയ സോഫ്റ്റ്‌വെയര്‍ സേവനങ്ങളെല്ലാം കമ്പനി ലഭ്യമാക്കുന്നുണ്ട്.
ഏത് ബിസിനസ് ആയാലും അവര്‍ക്ക് അനുയോജ്യമായ സൊല്യൂഷനുകള്‍ വളരെ ചെലവ് കുറച്ച് ചെയ്തുകൊടുക്കുന്നതിലാണ് കമ്പനി ശ്രദ്ധിക്കുന്നത്. നിലവില്‍ എംഎസ്എംഇ, കോര്‍പ്പറേറ്റ് വിഭാഗങ്ങളിലായി രാജ്യമൊട്ടാകെ 2,000ത്തോളം കസ്റ്റമേഴ്സ് കമ്പനിക്കുണ്ട്. തൃശൂരില്‍ മാത്രം 400 കമ്പനികള്‍ സേവനം പ്രയോജനപ്പെടുത്തുന്നു. കമ്പനികളുമായി ദീര്‍ഘകാല ബന്ധം നിലനിര്‍ത്തിയാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം.
ഭാവി പദ്ധതികള്‍: അധികം താമസിയാതെ നാലോളം സ്ഥലങ്ങളില്‍ ശാഖകള്‍ തുടങ്ങാന്‍ പദ്ധതിയുണ്ട്. ഒപ്പം ടാലി അക്കാദമി ആരംഭിക്കാനും ഉദ്ദേശിക്കുന്നു. ബിസിനസ് ഉടമകള്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, ജിഎസ്ടി പ്രാക്ടീഷണര്‍മാര്‍ എന്നിവര്‍ക്കായി എല്ലാ മാസവും പരിശീലന ക്ലാസുകളും ആക്സ്‌കോപ് സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം 20ലധികം സൗജന്യ ക്ലാസുകള്‍ നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 98465 98300, 81293 18300.
സ്ഥാപിത വര്‍ഷം : 2003
ആസ്ഥാനം : ചാലക്കുടി, തൃശൂര്‍
സിഇഒ : അരുണ്‍ കുമാര്‍
(Originally published in Dhanam Magazine September 30, 2025 issue.)
Accscope India empowers MSMEs and corporates with accounting, GST, and software solutions, expanding nationwide from Thrissur.
Read DhanamOnline in English
Subscribe to Dhanam Magazine