'വര്‍ക്ക് ഫ്രം ഹോം' ടു 'വര്‍ക്ക് നിയര്‍ ഹോം'

കോവിഡ് എന്ന മഹാമാരി വിതച്ച പ്രത്യാഘാതങ്ങള്‍ വന്‍കിട കമ്പനികളുടെ ഉല്‍പ്പാദനക്ഷമതയെ മാത്രമല്ല കാര്യമായി ബാധിച്ചിരിക്കുന്നത്, അത്തരം കമ്പനികളില്‍ ജോലി ചെയ്യുന്ന കോടിക്കണക്കിന് തൊഴിലാളികളെ കൂടിയാണ്. ജോലിക്കായി ഓഫീസുകളിലെത്താന്‍ സാധിക്കാതിരുന്ന ഈ കോവിഡ് കാലം നമുക്ക് സമ്മാനിച്ച പുതിയ തൊഴില്‍ സംസ്‌കാരമാണ് വര്‍ക്ക് ഫ്രം ഹോം. വീട്ടുമുറികള്‍ ഓഫീസ് സ്പേസുകളായി മാറിയ പുതിയ സംസ്‌കാരത്തിന്റെ തുടക്കം. ഒട്ടുമിക്ക സ്വകാര്യ, കോര്‍പ്പറേറ്റ്, ഐടി, മാധ്യമ സ്ഥാപനങ്ങളെല്ലാം തന്നെ ഇന്നും 'വര്‍ക്ക് ഫ്രം ഹോം' രീതി പിന്തുടര്‍ന്നു വരുന്നുണ്ട്. ജോലി സ്ഥലത്തേക്കുള്ള യാത്രാക്ലേശങ്ങളും അതു വരുത്തുന്ന ചെലവുകളും ഒഴിവാക്കാന്‍ 'വര്‍ക്ക് ഫ്രം ഹോം' പരിപാടി സഹായിക്കുമെങ്കിലും അപ്രതീക്ഷിതമായുണ്ടാകുന്ന സാങ്കേതിക തകരാറുകള്‍ പലപ്പോഴും ജോലി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്. 'വര്‍ക്ക് ഫ്രം ഹോം' സംവിധാനത്തില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ് ജോലി ചെയ്യുന്നതിന് ആവശ്യമായ ലാപ്‌ടോപ്പ്, കമ്പ്യൂട്ടര്‍, മികച്ച സ്പീഡുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ അല്ലെങ്കില്‍ വൈഫൈ ഡോംഗിള്‍, തടസമില്ലാതെ വൈദ്യുതിയുടെ ലഭ്യത തുടങ്ങിയവ. എന്നാല്‍, നഗരങ്ങളില്‍ നിന്ന് മാറി ഗ്രാമങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് നെറ്റ്വര്‍ക്കിന്റെ ലഭ്യത. കൂടാതെ, വീട്ടില്‍ കുട്ടികളും മുതിര്‍ന്ന മാതാപിതാക്കളുമുള്ളവരാണ് ഇവരില്‍ അധികവും. വീട്ടിലിരുന്ന് ജോലിക്കിടയില്‍ ഇവരുടെ ഇടപെടല്‍ ഒഴിവാക്കുകയെന്നത് ഏറെ ശ്രമകരമാണ്. ഏകാഗ്രതയോടെ ജോലി ചെയ്യാന്‍ കഴിയാതെ വരുന്നതും ജോലിക്കായി ചെലവഴിക്കേണ്ട സമയങ്ങളില്‍ കൂടുതലും വീട്ടിലെ മറ്റ് ആവശ്യങ്ങള്‍ക്കായി ചെലവഴിക്കേണ്ടി വരുന്നതും വര്‍ക്ക് ഫ്രം ഹോമിനെ ദുസ്സഹമാക്കുന്നു. കൃത്യമായി ജോലി പൂര്‍ത്തിയാക്കാന്‍ പറ്റാതെ വരിക, ഏകാഗ്രതയോടെ ചെയ്യേണ്ട ജോലികളില്‍ തടസമുണ്ടാവുക, ക്രിയാത്മകമായി ചെയ്യേണ്ട പ്രവൃത്തികളില്‍ പുതുതായി ഒന്നും ചെയ്യാന്‍ സാധിക്കാതെ വരിക തുടങ്ങിയ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ ഏറെയാണ്. ഇത് കമ്പനിയുടെ വളര്‍ച്ചയെ മോശമായി ബാധിക്കുമെന്നതില്‍ സംശയമില്ല. ജോലി ചെയ്യാനാവശ്യമായ അന്തരീക്ഷം ഉറപ്പു വരുത്താനും വീടുകളിലെ ഇത്തരത്തിലുള്ള പരിമിതികള്‍ മറികടക്കാനും മറ്റൊരു ബദല്‍ ആവശ്യമായി വരുന്നു. ഈ അവസരത്തിലാണ് ഏസ്വെയര്‍ ഫിന്‍ടെക് സര്‍വ്വീസസ് അവതരിപ്പിക്കുന്ന ഏസ് വെയര്‍ ഹബ്ബുകളുടെ പ്രസക്തി.

വര്‍ക്ക് നിയര്‍ ഹോം

എടിഎം സേവനങ്ങളെ വീട്ടുപടിക്കലെത്തിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ ഏസ് മണി ആപ്പിലൂടെ എടിഎം സേവനരംഗത്ത് വിപ്ലവം സൃഷ്ടിച്ച ഏസ്വെയര്‍ ഫിന്‍ടെക് സര്‍വ്വീസസാണ് 'വര്‍ക്ക് നിയര്‍ ഹോം' എന്ന ആശയവുമായി എത്തുന്നത്. ഐസിഐസിഐ ബാങ്കിന്റെ സഹകരണത്തോടെയാണ് ഏസ് മണി ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍. എടിഎം കൗണ്ടറില്‍ പോകാതെ തന്നെ ബാങ്ക് ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്നു തന്നെ പണം പിന്‍വലിക്കാനാവും. വീട്ടിലെത്തുന്ന എക്സിക്യൂട്ടീവിന്റെ കൈവശമുള്ള സൈ്വപ്പിംഗ്് മെഷീനില്‍ കാര്‍ഡ് സൈ്വപ്പ് ചെയ്ത് പണം പിന്‍വലിക്കാവുന്നതാണ്. ചുരുങ്ങിയ കാലം കൊണ്ട് ഏറെ സ്വീകാര്യത നേടി വരുന്ന മൈക്രോ എടിഎം സംവിധാനത്തിന് പിന്നാലെയാണ് ഏസ്വെയര്‍ ഫിന്‍ടെക് സര്‍വ്വീസസ് 'വര്‍ക്ക് നിയര്‍ ഹോം' ആശയവുമായി മുന്നോട്ടു വരുന്നത്. വര്‍ക്ക് ഫ്രം ഹോം സംവിധാനം വരുത്തുന്ന സാങ്കേതിക പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. റെഡി ടു ഒക്യുപൈ രീതിയില്‍ ക്യുബിക്കിളുകളായാണ് ഹബ്ബുകള്‍ക്കുള്ളിലെ ക്രമീകരണങ്ങള്‍. ഒരു ഓഫീസിലെ എല്ലാ സൗകര്യങ്ങളോടും കൂടി ജോലി ചെയ്യാനുള്ള അവസരമാണ് ഏസ്വെയര്‍ ഹബ്ബുകളില്‍ ഒരുക്കുന്നത്. ജോലിക്കാവശ്യമായ ലാപ്

ടോപ്, കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ എല്ലാവിധ ഉപകരണങ്ങളും ഇവിടെയുണ്ടാകും. കൂടാതെ, ജോലി സുഗമമായി ചെയ്യുന്നതിനാവശ്യമായ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും, 24 മണിക്കൂറും തടസമില്ലാത്ത വൈദ്യുതിയുടെ ലഭ്യതയും ഹബ്ബുകളില്‍ ഉറപ്പു വരുത്തുന്നു. ഒരേ സമയത്ത് എട്ടു മുതല്‍ പതിനാറ് പേര്‍ക്കു വരെ ജോലി ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് ഹബ്ബുകള്‍ ഒരുക്കുന്നത്. സ്വകാര്യത ആവശ്യമായി വരുന്ന ജോലികള്‍ക്ക് ഇത്തരം സംവിധാനങ്ങള്‍ ഏറെ സഹായകമാവും.

ഓഫീസ് മീറ്റിംഗുകളും മറ്റും നടത്തുന്നതിന് ആവശ്യമായ വീഡിയോ കോണ്‍ഫറന്‍സിംഗ്് സംവിധാനം, മീറ്റിംഗ് റൂം തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഇവിടെ ലഭ്യമാകും. റീഫ്രഷ്‌മെന്റ്, പ്രിന്റിംഗ് തുടങ്ങിയ മികച്ച സൗകര്യങ്ങളോടെ ബിസിനസ് മീറ്റിംഗുകള്‍ ചെയ്യുന്നതിനുള്ള മീറ്റിംഗ് റൂം മിതമായ നിരക്കില്‍ ആവശ്യക്കാര്‍ക്ക് ഉപയോഗിക്കാവുന്നതാണ്. വര്‍ക്ക് നിയര്‍ ഹോം സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി വരുന്ന മാര്‍ച്ചോടെ കേരളത്തിലുടനീളം നൂറോളം ഏസ്വെയര്‍ ഹബ്ബുകള്‍ സ്ഥാപിക്കാനാണ് ഏസ്വെയര്‍ ഫിന്‍ടെക് സര്‍വ്വീസസ് പദ്ധതിയിടുന്നത്. ഭാവിയില്‍ ഒരോ 10 കിലോ മീറ്റര്‍ പരിധിയിലും ഒരു ഏസ്വെയര്‍ ഹബ്ബ് എന്ന രീതിയിലേക്ക് സേവനങ്ങള്‍ വിപുലമാക്കാനും കമ്പനി ലക്ഷ്യമിടുന്നു. മൈക്രോ എടിഎം, മണി ട്രാന്‍സ്ഫര്‍, ബില്‍ പെയ്‌മെന്റ്‌സ്, പാന്‍കാര്‍ഡ്, ജിഎസ്ടി രജിസ്‌ട്രേഷന്‍ ഫയലിംഗ്, ഗവണ്‍മെന്റ് സര്‍വ്വീസ് തുടങ്ങി നൂറിലധികം സേവനങ്ങളും ഇത്തരം ഏസ്വെയര്‍ ഹബ്ബുകളില്‍ ലഭ്യമാകും. കോവിഡ് കാലമായതോടെ തൊഴില്‍ നഷ്ടപ്പെട്ട നിരവധി ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. ഈ സാഹചര്യത്തില്‍ ജോലി ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് നിരവധി തൊഴിലവസരങ്ങളും ഏസ്വെയര്‍ ഹബ്ബുകള്‍ വഴി ഒരുക്കുന്നുണ്ട്. നൂറു ശതമാനം ലോണോടു കൂടി ആയിരത്തോളം ഇ-റിക്ഷ നല്‍കാനും ഏസ്വെയര്‍ ഫിന്‍ടെക് സര്‍വ്വീസസ് പദ്ധതിയിടുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it