

വിപണിയിലെ മത്സരത്തിന്റെ ഭാഗമായി സ്ഥാപനങ്ങള്‍ പലതരം ഓഫറുകളാണ് നല്‍കാറുളളത്. സൗജന്യവും വിലകുറവും സമ്മാനങ്ങളുമെല്ലാം ഓഫറിന്റെ ഭാഗമായി പലരും നല്‍കാറുണ്ട്. വ്യത്യസ്ഥതകൊണ്ട് ശ്രദ്ധേയമാകുകയാണ് ഒരു സ്‌കിന്‍ ക്ലിനിക്കിന്റെ തിരഞ്ഞെടുപ്പുകാല ഓഫര്‍. തിരുവനന്തപുരം കുളത്തൂരിലെ AEKA ഹോളിസ്റ്റിക് സ്‌കിന്‍ ക്ലിനിക്കാണ് കൗതുകകരമായ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്.
തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികള്‍ക്കു വേണ്ടിയാണ് ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വെയിലും ചൂടും പൊടിയുമേറ്റ് മങ്ങിയ സ്ഥാനാര്‍ഥികളുടെ ചര്‍മ്മ സംരക്ഷണമാണ് ഇവരുടെ വാഗ്ദാനം. വോട്ടെണ്ണുന്നതുവരെ കാത്തിരിക്കേണ്ട സ്ഥാനാര്‍ഥികളേ എന്ന ടാഗ് ലൈനിലാണ് ഓഫര്‍.
ആദ്യഘട്ട തിരഞ്ഞടുപ്പ് പൂര്‍ത്തിയായി ഫലപ്രഖ്യാപനം നടക്കുന്നതിനിടെ ഡിസംബര്‍ 10,11,12 തീയതികളില്‍ AEKA ഹോളിസ്റ്റിക് സ്‌കിന്‍ ക്ലിനിക്കിലെത്തുന്ന സ്ഥാനാര്‍ഥികള്‍ക്ക് സൗജന്യ കണ്‍സല്‍ട്ടേഷനാണ് വാഗ്ദാനം ചെയ്യുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്ത് കണ്‍സല്‍ട്ടേഷന് എത്തുന്ന സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുപ്പിലെ വിജയത്തിളക്കത്തോടൊപ്പം ചര്‍മ്മവും തിളക്കമുള്ളതാക്കാം എന്നാണ് സ്ഥാപനത്തിന്റെ വാഗ്ദാനം. കുളത്തൂരിലെ ഇന്‍ഫോസിസ് ക്യാംപസിനു സമീപമാണ് AEKA ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്.
AEKA Skin Clinic offers free consultations to election candidates, promising glowing skin amid the election heat.
Read DhanamOnline in English
Subscribe to Dhanam Magazine