പുരസ്ക്കാര നിറവിൻ്റെ സായാഹ്നം; മികവിൻ്റെ മുദ്രയായി ധനം ബി.എഫ്.എസ്.ഐ എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു

കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന എട്ടാമത് ബിഎഫ്എസ്ഐ സമ്മിറ്റില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ രാജേശ്വര റാവു അവാര്‍ഡുകള്‍ സമ്മാനിച്ചു
ധനം ബി.എഫ്.എസ്.ഐ എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ രാജേശ്വര റാവുവിനൊപ്പം
ധനം ബി.എഫ്.എസ്.ഐ എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ രാജേശ്വര റാവുവിനൊപ്പം
Published on

രാജ്യത്തെ ബാങ്കിംഗ്, ധനകാര്യ സേവന, ഇൻഷുറൻസ് മേഖലകളിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് ആദരമായി ധനം ബിസിനസ് മീഡിയ ഏര്‍പ്പെടുത്തിയ ധനം ബി.എഫ്.എസ്.ഐ എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന എട്ടാമത് ബിഎഫ്എസ്ഐ സമ്മിറ്റില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ രാജേശ്വര റാവു അവാര്‍ഡുകള്‍ സമ്മാനിച്ചു. വിവിധ വിഭാഗങ്ങളിലായി എട്ട് അവാര്‍ഡുകളാണ് സമ്മാനിച്ചത്.

പത്ത് ലക്ഷം കോടി രൂപയ്ക്കു മുകളില്‍ ബിസിനസുള്ള ബാങ്കുകളുടെ വിഭാഗത്തില്‍ ധനം ബാങ്ക് ഓഫ് ദി ഇയര്‍ 2025 ആയി തിരഞ്ഞെടുക്കപ്പെട്ട ഐ.സി.ഐ.സി.ഐ ബാങ്കിനു വേണ്ടി സോണല്‍ ഹെഡ് മുത്തുകുമാര്‍ സുധാന്തിരുമണി, റീജിയണല്‍ ഹെഡ് വരുണ്‍ സതീഷ് കുമാര്‍, ബ്രാഞ്ച് മാനേജര്‍ ഉണ്ണികൃഷ്ണന്‍ കെ.എസ് എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

10 ലക്ഷം കോടിയില്‍ താഴെ ബിസിനസുള്ള ബാങ്കുകളുടെ വിഭാഗത്തില്‍ ധനം ബാങ്ക് ഓഫ് ദി ഇയര്‍ 2025 പുരസ്‌കാരം ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്കാണ്. ബാങ്ക് ഓഫ് മഹാരാഷ്ട്ര എറണാകുളം സോണല്‍ മാനേജര്‍ പി.കാര്‍ത്തിഗേയന്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

പതിനായിരം കോടി രൂപയ്ക്കു മുകളില്‍ ആസ്തി കൈകാര്യം ചെയ്യുന്ന (AUM) എന്‍.ബി.എഫ്.സികളുടെ വിഭാഗത്തില്‍ ധനം എന്‍.ബി.എഫ്.സി ഓഫ് ദി ഇയര്‍ 2025 അവാര്‍ഡ് മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് എം ജേക്കബ്‌ ഏറ്റുവാങ്ങി.

10,000 കോടി രൂപയ്ക്ക് താഴെ എം.യു.എം ഉള്ള എന്‍.ബി.എഫ്.സികളുടെ വിഭാഗത്തില്‍ മുത്തൂറ്റ് മിനി ഫൈനാന്‍സിയേഴ്സാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. മുത്തൂറ്റ് ഫൈനാന്‍സിയേഴ്‌സ് എം.ഡി മാത്യു മുത്തൂറ്റ് അവാര്‍ഡ് സ്വീകരിച്ചു.

ഒരു ലക്ഷം കോടിയ്ക്ക് മുകളില്‍ എം.യു.എം ഉള്ള കമ്പനികളുടെ വിഭാഗത്തിലെ ലൈഫ് ഇന്‍ഷുറര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് 2025 ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് വേണ്ടി എല്‍.ഐ.സി സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ പ്രേംകുമാര്‍ എസ് ഏറ്റു വാങ്ങി.

ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെഎം.യു.എം ഉള്ള ഇന്‍ഷുറന്‍സ് കമ്പനികളുടെ വിഭാഗത്തില്‍ സ്റ്റാര്‍ യൂണിയന്‍ ദായി ഇച്ചി ലൈഫ് ഇന്‍ഷുറന്‍സ് പുരസ്‌കാരം കരസ്ഥമാക്കി. സ്റ്റാര്‍ യൂണിയന്‍ ദായി ഇച്ചി ലൈഫ് ഇന്‍ഷുറന്‍സ് കേരള സോണല്‍ ഹെഡ് രതീഷ് എസ്.ആര്‍ പുരസ്‌കാരം ഏറ്റു വാങ്ങി.

ജനറല്‍ ഇന്‍ഷുറന്‍സ് ഓഫ് ദി ഇയര്‍ 2025 അവാര്‍ഡ് ബജാജ് ജനറല്‍ ഇന്‍ഷുറന്‍സിനാണ്. ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ (ഇന്‍സ്റ്റിറ്റിയൂഷണല്‍ ബിസിനസ്) അതുല്‍ മെഹ്ത പുരസ്‌കാരം ഏറ്റുവാങ്ങി.

സിറ്റി യൂണിയന്‍ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ ഡോ. എന്‍. കാമകോടി 2025ലെ ഫിനാന്‍സ് പേഴ്സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും സ്വീകരിച്ചു.

അവാര്‍ഡ് നിര്‍ണയിച്ചത് വിദഗ്ധ ജൂറി

എല്‍.ഐ.സി മുന്‍ എം.ഡി ടി.സി സുശീല്‍ കുമാര്‍, കെ.വെങ്കിടാചലം അയ്യര്‍ ആന്‍ഡ് കമ്പനി സീനിയര്‍ പാര്‍ട്ണര്‍ എ. ഗോപാലകൃഷ്ണന്‍, വര്‍മ ആന്‍ഡ് വര്‍മ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് സീനിയര്‍ പാര്‍ട്ണര്‍ വിവേക് കൃഷ്ണ ഗോവിന്ദ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ഏബ്രഹാം തര്യന്‍ എന്നിവരടങ്ങിയ ജൂറിയാണ് ധനം ബി.എഫ്.എസ്.ഐ എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെ നീണ്ട സമ്മിറ്റിലും അവാര്‍ഡ് നിശയിലുമായി ദേശീയ, രാജ്യാന്തരതലത്തിലെ 20ലേറെ പ്രമുഖര്‍ പ്രഭാഷണങ്ങള്‍ നടത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 500ഓളം പേര്‍ പ്രതിനിധികളായി പങ്കെടുത്തു. മുത്തൂറ്റ് ഫിനാന്‍സായിരുന്നു ധനം ബിഎഫ്എസ്ഐ സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റിന്റെ പ്രസന്റിംഗ് സ്പോണ്‍സര്‍.

ഗോള്‍ഡ് പാര്‍ടണര്‍മാരായി മണപ്പുറം ഫിനാന്‍സ്, വിന്നേഴ്സ് റോയല്‍ വര്‍ഷ ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി, എല്‍.ഐ.സി എന്നിവര്‍ അണിനിരന്നു. ബിറ്റ്സേവായിരുന്നു ബിറ്റ്കോയിന്‍ പാര്‍ണര്‍. സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കൊളിഗോ, ന്യൂട്രല്‍ നെറ്റ്വര്‍ക്സ്, റിച്ച്മാക്സ് ഫിന്‍വെസ്റ്റ്, ധനലക്ഷ്മി ഹയര്‍പര്‍ച്ചേസ് ആന്‍ഡ് ലീസിംഗ്, ഡി.ബി.എഫ്.എസ്, എന്‍.ജെ.ടി ഫിനാന്‍സ്, കെ.എസ്.എഫ്.ഇ എന്നിവർ സിൽവർ പാർട്നർമാരായി. എലിസ്റ്റോ എനര്‍ജീസ് എനര്‍ജി പാര്‍ട്ണറായും വൈറല്‍മാഫിയ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പാര്‍ട്ണറായും അബാസോഫ്റ്റ് ടെലികോളിംഗ് പാര്‍ട്ണറായും സമിറ്റിനൊപ്പം കൈകോർത്തു. ആഡ്ഫാക്ടേഴ് പി.ആര്‍ പാര്‍ട്ണറും പ്രീമാജിക് എഐ മാര്‍ക്കറ്റിംഗ് പാര്‍ട്ണറുമായി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com