

നിങ്ങളുടെ ബിസിനസ് ഗോള്‍ എന്താണ്? ലോകമറിയുന്ന ഒരു ബ്രാന്‍ഡ് സൃഷ്ടിക്കണമെന്നോ? കമ്പനിയെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യണമെന്നോ? 1000 കോടി കമ്പനിയാക്കി മാറ്റണമെന്നോ? തലമുറകള്‍ പലത് കഴിഞ്ഞാലും കരുത്തോടെ നില്‍ക്കുന്ന ഫാമിലി ബിസിനസ് ആക്കണമെന്നോ?
ഇതില്‍ ഏതുമാകട്ടെ, ഇങ്ങനെയൊക്കെ ബിസിനസ് വളരേണ്ടത് നിങ്ങളുടെ സ്വന്തം ആവശ്യം മാത്രമല്ല, നമ്മുടെ രാജ്യത്തിന്റെ ആവശ്യം കൂടിയാണ്.
ബിസിനസിനെ അടുത്ത തലത്തിലേക്ക് വളര്‍ത്താന്‍ ആഗ്രഹം മാത്രം പോരാ. മറ്റനേകം കാര്യങ്ങള്‍ കൂടി ഒത്തുവരണം. അതറിയണ്ടേ? എങ്കില്‍ വരൂ, ധനം ബിസിനസ് മീഡിയ ഒക്ടോബര്‍ എട്ടിന് കോഴിക്കോട് മലബാര്‍ പാലസില്‍ വെച്ച് നടത്തുന്ന എംഎസ്എംഇ സമിറ്റിലേക്ക്.
ഫാമിലി ബിസിനസ് മാനേജ്‌മെന്റ്, ഫണ്ട് സമാഹരണത്തിന്റെ പുതുവഴികള്‍, ബിസിനസില്‍ ഇന്നൊവേഷന്‍ കൊണ്ടുവരുന്ന വിധം എന്നു വേണ്ട, ബിസിനസിനെ സ്‌കെയില്‍ അപ്പ് ചെയ്യാനുള്ള വഴികള്‍ പത്തിലേറെ വിദഗ്ധരില്‍ നിന്ന് നേരിട്ടറിയാം. അതുപോലെ ബിസിനസ് രംഗത്തെ പ്രമുഖരുമായി നെറ്റ് വര്‍ക്കിംഗും നടത്താം.
രാവിലെ ഒന്‍പതുമണി മുതല്‍ വൈകീട്ട് ആറുമണി വരെ നീളുന്ന സമിറ്റില്‍ മുഖ്യാതിഥിയായെത്തുന്നത് കെഎസ്ഐഡിസി ചെയര്‍പേഴ്സണ്‍ സി. ബാലഗോപാലാണ്. ജ്യോതി ലാബ്സ് മുന്‍ ജോയ്ന്റ് എംഡിയും ഫിക്കി കര്‍ണാടക സംസ്ഥാന കൗണ്‍സില്‍ ചെയര്‍മാനും യുകെ ആന്‍ഡ് കോ സ്ഥാപകനുമായ ഉല്ലാസ് കമ്മത്ത് മുഖ്യപ്രഭാഷണം നടത്തും.
തലമുറകളോളം കെട്ടുറപ്പോടെ നിലനില്‍ക്കുന്ന കുടുംബ ബിസിനസുകള്‍ കെട്ടിപ്പടുക്കാനുള്ള സുസ്ഥിര വിജയമന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പാനല്‍ സെഷനാണ് സമിറ്റിലെ ഒരു പ്രധാന ആകര്‍ഷണം. ഉല്ലാസ് കമ്മത്ത് നയിക്കുന്ന ചര്‍ച്ചയില്‍ ഇവോള്‍വ് ബാക്ക് റിസോര്‍ട്സ് എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ ജോസ് ടി രാമപുരം, ജയലക്ഷ്മി സില്‍ക്ക്സ് എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ സുജിത് കമ്മത്ത്, എളനാട് മില്‍ക്ക് സ്ഥാപകനും എംഡിയുമായ സജീഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
രാജ്യാതിര്‍ത്തികള്‍ കടന്ന് എങ്ങനെ ബിസിനസ് നടത്താം എന്ന വിഷയത്തില്‍ എബിസി ഗ്രൂപ്പ് സ്ഥാപകനും എംഡിയുമായ മുഹമ്മദ് മദനി പ്രഭാഷണം നടത്തും. എങ്ങനെ ഒരു ലോകോത്തര ഇന്നൊവേറ്ററായി സംരംഭകര്‍ക്ക് മാറാമെന്ന വിഷയത്തിലൂന്നി ബാംഗ്ലൂരിലെ ഇന്നൊവേഷന്‍ ബൈ ഡിസൈന്‍ സ്ഥാപകനും ചീഫ് ഇന്നൊവേറ്ററുമായ ഡോ. സുധീന്ദ്ര കൗശിക് സംസാരിക്കും.
കേരളത്തില്‍ നിന്ന് ലോകോത്തര കമ്പനി കെട്ടിപ്പടുത്ത ഡെന്റ്കെയര്‍ സ്ഥാപകനും എംഡിയുമായ ജോണ്‍ കുര്യാക്കോസ് തന്റെ സംരംഭകയാത്ര പങ്കുവെയ്ക്കും. ഒരു ബിസിനസിന്റെ വിവിധ ഘട്ടങ്ങളില്‍ ഫിനാന്‍സ് എങ്ങനെ കൈകാര്യം ചെയ്യണമെന്നത് വര്‍മ ആന്‍ഡ് വര്‍മയുടെ ജോയിന്റ് മാനേജിംഗ് പാര്‍ട്ണറും സാമ്പത്തിക വിദഗ്ധനുമായ വി സത്യനാരായണന്‍ വിശദീകരിക്കും.
ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും ഓഹരി വിപണിയില്‍ നിന്ന് ഫണ്ട് സമാഹരിച്ച് പരിധികള്‍ ലംഘിച്ച് വളരാം. ഇതിനെ കുറിച്ച് ആഷിഖ് ആന്‍ഡ് അസോസിയേറ്റ്സ് സ്ഥാപകനും മാനേജിംഗ് ഡയറക്റ്ററുമായ ആഷിഖ് എ എം സംസാരിക്കും. മുത്തൂറ്റ് ഫിന്‍കോര്‍പ് ബിസിനസ് ഡെവലപ്മെന്റ് ചാനല്‍ മേധാവി റോയ്സണ്‍ ഫ്രാന്‍സിസും ചടങ്ങില്‍ സംസാരിക്കും.
സമിറ്റില്‍ വെച്ച് ധനം ഇംഗ്ലീഷ് ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉദ്ഘാടനവും നടക്കും.
സമിറ്റിലേക്ക് 300 പേര്‍ക്ക് മാത്രമാണ് പ്രവേശനം. ജിഎസ്ടി ഉള്‍പ്പടെ രജിസ്ട്രേഷന്‍ നിരക്ക് 2,950 രൂപയാണ്. സമിറ്റിനോട് അനുബന്ധിച്ച് പ്രദര്‍ശന സ്റ്റാളുകളുമുണ്ട്. എംഎസ്എംഇ സംരംഭകരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഇത്തരം സംരംഭങ്ങള്‍ക്ക് വേണ്ട ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നവര്‍ക്കുമെല്ലാം സ്റ്റാളുകള്‍ സജ്ജീകരിക്കാം. നികുതി അടക്കം 29,500 രൂപയാണ് സ്റ്റാള്‍ നിരക്ക്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: അനൂപ്: 9072570065 മോഹന്‍ദാസ്: 9747384249, റിനി 9072570055, വെബ്സൈറ്റ്: www.dhanammsmesummit.com
Read DhanamOnline in English
Subscribe to Dhanam Magazine