പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ തൊഴിലില്ലായ്മ തുടച്ചുമാറ്റും; മുഖ്യമന്ത്രി പിണറായി വിജയന്‍

തൊഴില്‍ നല്‍കുന്ന സംരംഭകര്‍ക്ക് സബ്സിഡി നല്‍കുന്ന പദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2020 ഏപ്രില്‍ ഒന്ന് മുതല്‍ 2025 മാര്‍ച്ച് 31 വരെ പദ്ധതിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. സംരംഭകര്‍ക്ക് സര്‍ക്കാരുമായി ചേര്‍ന്ന് കൊണ്ട് തങ്ങളുടെ പ്രസ്ഥാനത്തെ വളര്‍ത്തുന്നതോടൊപ്പം തൊഴിലില്ലായ്മ നീക്കം ചെയ്യുന്ന സര്‍ക്കാര്‍ പദ്ധതിയില്‍ ഭാഗമാകാനുമാണ് അവസരം നല്‍കുന്നത്. മാത്രമല്ല തൊഴില്‍ ദാതാവ് കൂടുതല്‍ സ്ത്രീ തൊഴിലാളികളെ നിയമിച്ചാല്‍ അവര്‍ക്ക് കൂടുതല്‍ സബ്സിഡി നല്‍കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

ഒരു പ്രദേശത്തെ 1000 പേരില്‍ അഞ്ച് പേര്‍ക്ക് തൊഴില്‍ നല്‍കുന്നത് അതാത് തദ്ദേശ സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്ന വരുടെ ലക്ഷ്യമാക്കും. 36 ലക്ഷത്തോളം തൊഴില്‍ രഹിതര്‍ കേരളത്തിലുണ്ടെന്നും അതു തുടച്ചു മാറ്റാനുള്ള തരത്തിലാണ് പുതിയ പദ്ധതികള്‍ വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപ സൗഹൃദ പട്ടികയിലെ ഇന്ത്യയിലെ ആദ്യത്തെ അഞ്ച് സംസ്ഥാനമാകുകയാണ് കേരളമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആഗോള വ്യവസായ പ്രമുഖര്‍, വിജയികളായ സംരംഭകര്‍, വ്യാവസായിക പരിഷ്‌ക്കരണത്തിന് പ്രോല്‍സാഹനം നല്‍കുന്ന വ്യക്തികള്‍ എന്നിവരുടെ കാഴ്ചപ്പാടില്‍ സംസ്ഥാനത്തെ ബിസിനസ് നടത്തിപ്പിനെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വ്യാവസായിക പാര്‍ക്കുകള്‍, ലോജിസ്റ്റിക്‌സ്, എംഎസ്എംഇ, ഗതാഗത വികസനവും വൈദ്യുത വാഹനങ്ങളും, ജീവശാസ്ത്രം, ആയുര്‍വേദം, ടൂറിസം, ഭക്ഷ്യ സംസ്‌ക്കരണം, തുറമുഖവും വ്യോമയാന സാധ്യതകളും തുടങ്ങിയ വിഷയങ്ങളിലാണ് വിദഗ്ധ പാനല്‍ ചര്‍ച്ചകളും രണ്ട് ദിവസത്തെ സംഗമത്തില്‍ നടക്കും.

ഡെയ്ലി ന്യൂസ് അപ്ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണില്‍ ലഭിക്കാന്‍ join Dhanam Telegram Channel - https://t.me/dhanamonline

Related Articles
Next Story
Videos
Share it