Begin typing your search above and press return to search.
ഡീലര്‍ ഫിനാന്‍സ് സേവനങ്ങള്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്കും അശോക് ലെയ്‌ലാന്‍ഡും കൈകോര്‍ത്തു
അശോക് ലെയ്‌ലാന്‍ഡ് വാഹന ഡീലേഴ്‌സിന് ഇനി മുതല്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് ഡീലര്‍ ഫിനാന്‍സ് സേവനങ്ങള്‍ ലഭ്യമാകും. ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് സീനിയര്‍ ജനറല്‍ മാനേജറും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ എസ്.എസ് ബിജി, അശോക് ലെയ്‌ലാന്‍ഡിന്റെ ട്രഷറി ഹെഡ് സി. നീലകണ്ഠന്‍ എന്നിവര്‍ ഒപ്പുവെച്ചു. വാഹന വിപണന രംഗത്ത് മുന്‍നിരയിലുള്ള അശോക് ലെയ്‌ലാന്‍ഡുമായി കൈകോര്‍ക്കുന്നതിലൂടെ വൈവിധ്യമാര്‍ന്ന ഡീലര്‍ ഫിനാന്‍സ് സേവനം വിപുലപ്പെടുത്താനാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ലക്ഷ്യമിടുന്നത്.
വായ്പാ രംഗത്തെ ഈ പരസ്പര സഹകരണം ഇരു സ്ഥാപനങ്ങളുടെയും ബിസിനസ് വളര്‍ച്ചയ്ക്ക് സഹായകമാകുമെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് സീനിയര്‍ ജനറല്‍ മാനേജറും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ എസ്.എസ്. ബിജി അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ട്രാന്‍സാക്ഷന്‍ ബാങ്കിംഗ് ഗ്രൂപ്പ് ഹെഡ് പ്രവീണ്‍ ജോയ്, ചെന്നൈ റീജിയണല്‍ ഹെഡ് ബാല നാഗ ആഞ്ജനേയലു, കോര്‍പ്പറേറ്റ് ബിസിനസ് ഗ്രൂപ്പിന്റെ ചെന്നൈ സോണല്‍ ഹെഡ് കാര്‍ത്തിക എസ്., അശോക് ലെയ്‌ലാന്‍ഡ് സെയില്‍സ് ഫിനാന്‍സ് ഹെഡ് മധുസൂദന്‍ ഡി.എസ്, സ്ട്രാറ്റജി ഹെഡ് സാകേത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Next Story
Videos