
മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനവും രാജ്യത്തെ പ്രമുഖ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളിലൊന്നുമായ ആശിര്‍വാദ് മൈക്രോഫിനാന്‍സ് ലിമിറ്റഡിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) ഡോ. റോയ് വര്‍ഗീസിനെയും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി (സി.ഒ.ഒ) ഉണ്ണികൃഷ്ണന്‍ ജനാര്‍ദനനെയും ഡയറക്ടര്‍ ബോര്‍ഡ് നിയമിച്ചു.
ബാങ്കിംഗ് മേഖലയില്‍ 33 ലധികം വര്‍ഷത്തെ ഉന്നത സേവന പരിചയവുമായാണ് ഡോ. റോയ് വര്‍ഗീസ് ആശീര്‍വാദിലേക്കെത്തുന്നത്. ആക്സിസ് ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്, ജന സ്മോള്‍ ഫിനാന്‍സ് ബാങ്ക്, സി.എസ്.ബി ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളില്‍ സുപ്രധാന നേതൃപദവികള്‍ വഹിച്ചിട്ടുണ്ട്.
റീറ്റെയ്ല്‍, കോര്‍പ്പറേറ്റ് ബാങ്കിംഗ്, വിദേശനാണ്യം, ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ എന്നിവയില്‍ അദ്ദേഹത്തിനുള്ള വൈദഗ്ധ്യവും ഗ്രാമീണ വായ്പ, കാര്‍ഷികം, ധനകാര്യം, മൈക്രോ ലെന്‍ഡിംഗ് എന്നിവയിലെ ആഴത്തിലുള്ള അറിവും രാജ്യവ്യാപകമായി ബിസിനസ് വിപുലീകരിക്കുന്നതില്‍ ആശിര്‍വാദിന് കരുത്താകുമെന്ന് ഡയറക്ടര്‍ ബോര്‍ഡ് വിലയിരുത്തി.
സി.ഒ.ഒ ആയി നിയമിതനായ ഉണ്ണികൃഷ്ണന്‍ ജനാര്‍ദനന് ബാങ്കിംഗ്, ധനകാര്യ സേവന, മൈക്രോഫിനാന്‍സ് മേഖലകളില്‍ 30 വര്‍ഷത്തിലേറെ പരിചയ സമ്പത്തുണ്ട്. നവചേതന മൈക്രോഫിന്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സി.ഇ.ഒ ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഐ.സി.ഐ.സി.ഐ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഡി.സി.ബി ബാങ്ക്, ബജാജ് ഓട്ടോ ഫിനാന്‍സ് എന്നിവയിലും നേതൃപദവികള്‍ വഹിച്ചിട്ടുണ്ട്.
ഇരുവരുടെയും നേതൃത്വത്തില്‍ ആശിര്‍വാദ് പുതിയ ഉയരങ്ങള്‍ താണ്ടുകയും സ്വാധീനം വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് ഡയറക്ടര്‍ ബോര്‍ഡ് വിശ്വാസം പ്രകടിപ്പിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine