പാദവര്‍ഷ ലാഭം 54 % വര്‍ധിപ്പിച്ച് ആസ്റ്റര്‍
ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ 155 കോടി രൂപയുടെ അറ്റാദായം നേടി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍. മുന്‍വര്‍ഷം ഇതേ കാലയളവിലെ നൂറ് കോടി രൂപയേക്കാള്‍ 54% വര്‍ധനവാണിത്.
ഓഹരി
ഒന്നിന് 210 രൂപയ്ക്ക് 57.42 ലക്ഷം ഓഹരികള്‍ മടക്കി വാങ്ങാന്‍ ഡയറക്ടര്‍
ബോര്‍ഡ് തീരുമാനിച്ചതായി കമ്പനി സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ
ഡോ. ആസാദ് മൂപ്പന്‍ അറിയിച്ചു. കമ്പനിയുടെ വളര്‍ച്ചാ ലക്ഷ്യങ്ങളും
ഓഹരിയുടമകള്‍ക്ക് പതിവായി റിട്ടേണും ലഭ്യമാക്കാനുള്ള ശ്രമം സന്തുലിതമായി
കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് ഓഹരി മടക്കി വാങ്ങുന്നത്.
ഇന്ത്യയിലെ
ഏറ്റവം വലിയ 500 കമ്പനികളുടെ 2019ലെ ഫോര്‍ച്യൂണ്‍ പട്ടികയില്‍ ആസ്റ്റര്‍
ഡിഎം ഹെല്‍ത്ത്കെയര്‍ 187 ാം സ്ഥാനത്താണ്. ഇന്ത്യ അടക്കം എട്ട്
രാജ്യങ്ങളിലായി കമ്പനിക്ക് 25 ആശുപത്രികളും 116 ക്ലിനിക്കുകളും 236
ഫാര്‍മസികളുമുണ്ട്.
കമ്പനിയുടെ വരുമാനം
മൂന്നാം പാദത്തില്‍ എട്ട് ശതമാനം വര്‍ധനവോടെ 2150 കോടി രൂപയില്‍ നിന്ന്
2322 കോടി രൂപയായി. മൂന്നാംപാദ ഫലം കമ്പനിയെ സംബന്ധിച്ചിടത്തോളം
മികച്ചതാണെന്നും ആസാദ് മൂപ്പന്‍ പറഞ്ഞു. നടപ്പ് വര്‍ഷം ഒമ്പത് മാസക്കാലത്ത്
കമ്പനി 6437 കോടി രൂപ വരുമാനം നേടി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 5762
കോടിയായിരുന്നു. ഈ കാലയളവിലെ അറ്റാദായം 61% വര്‍ധനവോടെ 124 കോടി രൂപയില്‍
നിന്ന് 200 കോടി രൂപയായി ഉയര്‍ന്നു.
മൂന്നാം പാദത്തില്‍ ആശുപത്രികളില്‍ നിന്നുള്ള വരുമാനം 16% വര്‍ധനവോടെ 1218 കോടി രൂപയും ക്ലിനിക്കുകളില്‍ നിന്നുള്ള വരുമാനം 538 കോടി രൂപയില്‍ നിന്ന് 543 കോടി രൂപയായും ഫാര്‍മസിയില്‍ നിന്നുള്ള വരുമാനം 602 കോടി രൂപയായും വര്‍ധിച്ചു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline