ഓറെക്‌സ് ബില്‍ഡേഴ്‌സ്: തൃശൂരിന്റെ ഹൃദയഭാഗത്ത് സ്വന്തമാക്കാം, സ്വപ്നഭവനം

തൃശൂരില്‍ നിങ്ങള്‍ സ്വപ്നം കാണുന്നതിനപ്പുറമുള്ള ഒരു വീട് സ്വന്തമാക്കണോ? കൂടെയുണ്ട് ഓറെക്‌സ് ബില്‍ഡേഴ്‌സ്
ഓറെക്‌സ് ബില്‍ഡേഴ്‌സ്: തൃശൂരിന്റെ ഹൃദയഭാഗത്ത് സ്വന്തമാക്കാം, സ്വപ്നഭവനം
Published on

ആഡംബരം. വാക്കില്‍ മാത്രമല്ല, നിര്‍മിതിയിലും ചേര്‍ത്തുവെച്ചൊരു ബില്‍ഡര്‍ തൃശൂരിലെ ഭവന നിര്‍മാണ രംഗത്ത് ചാര്‍ത്തുന്നു വേറിട്ടൊരു മുദ്ര. കെട്ടിട നിര്‍മാണ രംഗത്ത് രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തോടെ, അതില്‍ തന്നെ 10 വര്‍ഷത്തോളം ബംഗളൂരുവില്‍ പ്രവര്‍ത്തിച്ച അജിത് പൂലോത്തിന്റെ നേതൃത്വത്തില്‍ 2022ല്‍ തൃശൂരില്‍ തുടക്കമിട്ട ഓറെക്സ് ബില്‍ഡേഴ്സ് നഗരത്തില്‍ പ്രീമിയം റെസിഡന്‍ഷ്യല്‍ പദ്ധതികളിലൂടെ വേറിട്ടൊരു തലം സൃഷ്ടിച്ചിരിക്കുകയാണ്.

കുറഞ്ഞ കാലയളവിനുള്ളില്‍ സ്വപ്നഭവനം തേടിയെത്തിയവരുടെ വിശ്വാസം ആര്‍ജിച്ചും ഇടപാടുകാരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ള പ്രവര്‍ത്തനം കൊണ്ടും തൃശൂരിലെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് കരുത്തുറ്റ ബ്രാന്‍ഡ് പ്രതിച്ഛായയാണ് ഓറെക്സ് ബില്‍ഡേഴ്സ് സൃഷ്ടിച്ചിരിക്കുന്നത്.

ശക്തമായ നേതൃനിര

കെട്ടിട നിര്‍മാണ രംഗത്തെ പുതിയ പ്രവണതകള്‍, ഗുണനിലവാരം ഉറപ്പാക്കുന്ന മാനദണ്ഡങ്ങള്‍, നഗര രൂപകല്‍പനയെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ എന്നിവയെല്ലാം രണ്ട് ദശാബ്ദക്കാലത്തെ അനുഭവസമ്പത്തില്‍ നിന്ന് ആര്‍ജിച്ച അജിത് പൂലോത്തിനൊപ്പം കരുത്തുറ്റ നേതൃനിരയാണ് ഓറെക്സ് ബില്‍ഡേഴ്സിനുള്ളത്. അജിത് കുമാര്‍ പണിക്കത്ത്, സുരേഷ് കുമാര്‍ പണിക്കത്ത്, സി.എം ബാലചന്ദ്രന്‍ എന്നിവരാണ് കമ്പനിയുടെ ഡയറക്റ്റര്‍മാര്‍. സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിത്തം വഹിക്കുന്ന അജിത് പൂലോത്ത് തൃശൂര്‍ ലയണ്‍സ് ക്ലബിന്റെ മുന്‍ പ്രസിഡന്റ് കൂടിയാണ്.

ഓറെക്സ് ബില്‍ഡേഴ്സ് വെറും വീടുകള്‍ മാത്രമല്ല കെട്ടിപ്പടുക്കുന്നതെന്ന് സാരഥികള്‍ വ്യക്തമാക്കുന്നു. ''ഞങ്ങളുടെ ടാഗ്‌ലൈന്‍ തന്നെ Adorning Lives എന്നതാണ്. ഓരോ ജീവിതത്തെയും വിശ്വാസം, ചാരുത, പിന്നെ വിഷന്‍ എന്നിവ കൊണ്ടാണ് ഓറെക്സ് അലങ്കരിക്കുന്നത്. വീടെന്നാല്‍ വെറുമൊരു കോണ്‍ക്രീറ്റ് കൂടല്ല. അവിടെ സ്വാസ്ഥ്യം വേണം. ആധുനികമാകണം. ഒപ്പം കാലാതീതമായ മൂല്യം വേണം. ഇവയെല്ലാമാണ് ഞങ്ങള്‍ ഓറെക്സില്‍ സമന്വയിപ്പിക്കുന്നത്,'' കമ്പനി സാരഥികള്‍ വിശദീകരിക്കുന്നു. സമ്പൂര്‍ണമായ ജീവിതാനുഭവമാണ് ഇടപാടുകാര്‍ക്ക് ഓറെക്സ് സമ്മാനിക്കുന്നത്.

ഒത്തുചേരുന്നു മൂല്യങ്ങള്‍

പ്രശസ്ത സിനിമാതാരം ഭാവനയാണ് ഓറെക്സ് ബില്‍ഡേഴ്സിന്റെ ബ്രാന്‍ഡ് അംബാസഡര്‍. ഓറെക്സിന്റെ ബ്രാന്‍ഡ് മൂല്യങ്ങളുമായി ഏറെ ചേര്‍ന്നൊരു വ്യക്തിത്വമാണ് ഭാവനയുടേതെന്ന് സാരഥികള്‍ പറയുന്നു. ''എലഗന്‍സും കരുത്തും ധൈര്യവും ആത്മവിശ്വാസവുമെല്ലാം ചേര്‍ന്നൊരു വ്യക്തിത്വമായാണ് മലയാളികള്‍ ഭാവനയെ കാണുന്നത്. ഓറെക്സിലുമുണ്ട് ഈ സ്വഭാവസവിശേഷതകള്‍. ഞങ്ങളുടെ ചെയര്‍മാന്റെ വീക്ഷണവും ഭാവന എന്ന വ്യക്തിത്വത്തിന്റെ സവിശേഷതകളും ഞങ്ങളുടെ കമ്പനിയുടെ മൂല്യങ്ങളും വിഷനുമെല്ലാം തന്നെയാണ് ഇവിടെ പ്രതിനിധാനം ചെയ്യുന്നത്. സമൂഹത്തിലേക്ക് ശരിയായ വിധത്തില്‍ ബ്രാന്‍ഡ് ഫിലോസഫി പകര്‍ത്താന്‍ ഈ ബന്ധം കമ്പനിയെ സഹായിക്കുന്നുണ്ട്,'' കമ്പനി ഡയറക്റ്റര്‍മാര്‍ വിശദീകരിക്കുന്നു.

തൃശൂരുകാര്‍ക്കായി സുസ്ഥിരതയിലൂന്നിയ അപ്പാര്‍ട്ട്‌മെന്റുകള്‍ കെട്ടിപ്പടുക്കുക എന്നതാണ് കമ്പനിയുടെ വിഷന്‍. മാത്രമല്ല ഗുണമേന്മയില്‍ അണുവിട വിട്ടുവീഴ്ച ചെയ്യാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ മിഷനായും എടുത്തിരിക്കുന്നു. ''ഗുണമേന്മയില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഞങ്ങള്‍ ചെയ്യില്ല. കാരണം ഞങ്ങള്‍ കെട്ടിപ്പടുക്കുന്നത് മറ്റനേകം പേരുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ്,'' കമ്പനി സാരഥികള്‍ ഒരേ സ്വരത്തില്‍ പറയുന്നു.

എന്തുകൊണ്ട് ഓറെക്‌സ്?

വ്യത്യസ്ത മേഖലകളില്‍ അനുഭവസമ്പത്തും രാജ്യാന്തര തലത്തിലെ പ്രവര്‍ത്തന പാരമ്പര്യവുമുള്ള കമ്പനി സാരഥികള്‍ ഓറെക്സിന് കരുത്തുറ്റ അടിത്തറയാണ് സൃഷ്ടിച്ചിരിക്കുന്നത്.

  • മികവുറ്റ പ്രൊഫഷണല്‍ ടീം: സര്‍ട്ടിഫൈഡ് ആര്‍ക്കിടെക്റ്റുമാര്‍, ലൈസന്‍സ്ഡ് സ്ട്രക്ചറല്‍ എന്‍ജിനീയര്‍മാര്‍, പരിചയസമ്പത്തുള്ള ഇന്റീരിയര്‍ ഡിസൈനേഴ്സ് എന്നിവ അടങ്ങുന്ന മികവുറ്റ ടീമാണ് ഓറെക്സിനുള്ളത്.

  • കൃത്യനിഷ്ഠ: പറഞ്ഞ സമയത്ത് പണി പൂര്‍ത്തിയാക്കി നല്‍കുക എന്നത് ഓറെക്സിന്റെ പാരമ്പര്യമാണ്. നിര്‍മാണ ജോലികളുടെ ഓരോ ഘട്ടത്തിലും പുരോഗതി ഇടപാടുകാരെ അറിയിക്കുകയും ചെയ്യും.

  • സുസ്ഥിര രൂപകല്‍പന: കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമായ, അതേസമയം യഥേഷ്ടം കാറ്റും വെളിച്ചവും കടന്നെത്തുന്ന വിധമാണ് ഓരോ അപ്പാര്‍ട്ട്‌മെന്റും രൂപകല്‍പന ചെയ്തിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ നിര്‍മാണ രീതിയാണ് അവലംബിക്കുന്നതും.

  • വിട്ടുവീഴ്ചയില്ലാത്ത ഗുണമേന്മ: ഏറ്റവും മികച്ച നിര്‍മാണ സാമഗ്രികളാണ് അപ്പാര്‍ട്ട്‌മെന്റ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ഓരോ അപ്പാര്‍ട്ട്‌മെന്റിനും സ്ട്രക്ചറല്‍ ഗ്യാരണ്ടിയും നല്‍കുന്നുണ്ട്.

  • സുതാര്യമായ ആശയവിനിമയം: സ്വന്തം അപ്പാര്‍ട്ട്‌മെന്റിന്റെ പണി എവിടെ വരെയായി എന്നറിയാതെ ആരും ആശങ്കപ്പെടേണ്ടി വരില്ല. എല്ലാം അപ്പപ്പോള്‍ അറിയിക്കും. ഒളിഞ്ഞിരിക്കുന്ന മറ്റ് ചെലവുകളൊന്നുമില്ല.

  • പണത്തിനൊത്ത മൂല്യം: തൃശൂരിന്റെ ഹൃദയഭാഗത്ത്, നിങ്ങളുടെ ജീവിതശൈലിക്ക് അനുയോജ്യമായ വിധത്തില്‍, അതേസമയം ബജറ്റിന് ഒതുങ്ങുന്ന വിധം പ്രീമിയം അപ്പാര്‍ട്ട്‌മെന്റുകളാണ് ഓറെക്സ് ഒരുക്കിനല്‍കുന്നത്. പണത്തിനൊത്ത മൂല്യം ഓറെക്സ് ഉറപ്പാക്കുന്നു.

പൂരനഗരിയില്‍ താമസിക്കാം

തൃശൂര്‍ സ്വരാജ് ഗ്രൗണ്ടിനരികെ എംജി റോഡിനടുത്ത് കോട്ടപ്പുറത്തും ചെമ്പൂക്കാവിലും ഓറെക്സിന്റെ പുതിയ പ്രൊജക്റ്റുകളുടെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ഇത് കൂടാതെ മെഡിക്കല്‍ കോളെജിന് സമീപം മുളങ്കുന്നത്തുകാവിലും പ്രൊജക്റ്റുണ്ട്. കോട്ടപ്പുറത്ത് ഓറെക്സ് ബ്രൂക്ക്സൈഡ് എന്ന പ്രൊജക്റ്റില്‍ ബേസ്മെന്റിനും ഗ്രൗണ്ട് ഫ്ളോറിനും പുറമെ 14 നിലകളാണുള്ളത്. 2,3 ബിഎച്ച്‌കെ ലക്ഷ്വറി അപ്പാര്‍ട്ട്മെന്റാണിത്. ചെമ്പൂക്കാവിലെ ഓറെക്സ് കാസ്‌കേഡ് സിറ്റിയില്‍ 1,2,3 ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റ്‌സുകളുമുണ്ട്. എല്ലാ അത്യാധുനിക സൗകര്യങ്ങളും ഇവിടെ പൊതുവായി സജ്ജമാക്കും. ഞങ്ങളുടെ ആദ്യ പ്രൊജക്റ്റായ മുളങ്കുന്നത്തുകാവിലുള്ള ഓറെക്സ് ലിയാര്‍ഡ് പ്രീമിയംഅപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍മാണം ഇതിനോടകം പൂര്‍ത്തിയാക്കി നല്‍കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

Aurex Builders Pvt Ltd,

Ptaturaikkal, Thrissur, Kerala

Phone: 98465 07474, 98460 07474.

Website: www.aurexbuilders.com

(Originally published in Dhanam Magazine July 15 , 2026 issue.)

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com