സംരംഭകരോട് ബി.ഒ.ബി പറയുന്നു, കൂടെ നടക്കാന്‍ ഞങ്ങളുണ്ട്

ഒരു സംരംഭം തുടങ്ങാനും നിലവിലെ ബിസിനസ് സുഗമമായി നടത്തിക്കൊണ്ടുപോകാനും ഏറ്റവും അത്യാവശ്യം പണമാണ്. നിങ്ങളുടെ ഈ ആഗ്രഹങ്ങള്‍ക്കൊപ്പം സാമ്പത്തിക പിന്തുണ നല്‍കി കൂടെ നടക്കുകയാണ് ബാങ്ക് ഓഫ് ബറോഡ. സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ ചെറുകിട, ഇടത്തരം സംരംഭകര്‍ക്കുള്ള വായ്പാ പദ്ധതികള്‍, ഫ്രാഞ്ചൈസി, സപ്ലൈ ചെയിന്‍, ചെറു ക്ലിനിക്ക്, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനം, കയറ്റുമതി യൂണിറ്റ്, നിര്‍മാണ സംരംഭം എന്നിവയ്‌ക്കെല്ലാം ആവശ്യമായ വായ്പ ലഭ്യമാക്കുന്ന ബാങ്ക് ഓഫ് ബറോഡ, വ്യത്യസ്ത തരത്തിലുള്ള വായ്പാ പദ്ധതികളാണ് അവതരിപ്പിക്കുന്നത്.

സംരംഭകര്‍ക്കായി ബി.ഒ.ബി ഒരുക്കുന്ന വായ്പാ പദ്ധതികള്‍ നോക്കാം:
1. സപ്ലൈ ചെയിന്‍ ഫിനാന്‍സ്: വലിയ കോര്‍പ്പറേറ്റ് ശൃംഖലകളുമായി സഹകരിക്കുന്ന, ചെറുകിട സംരംഭങ്ങള്‍ക്ക് ഹ്രസ്വകാല വായ്പ നല്‍കുന്ന പദ്ധതിയാണിത്. ബില്‍ ഡിസ്‌കൗണ്ടിംഗിന്റെയും ഓവര്‍ഡ്രാഫ്റ്റിന്റെയും മിശ്രിതമായ ഈ പദ്ധതിയിലൂടെ പ്രവര്‍ത്തന മൂലധനം ഉറപ്പാക്കാവുന്നതാണ്.
2. പ്രീമിയം ലോണ്‍ എഗെയ്ന്‍സ്റ്റ് പ്രോപ്പര്‍ട്ടി (LAP): പ്രവര്‍ത്തന മൂലധനച്ചെലവ്, പ്ലാന്റ് & മെഷിനറി/ഉപകരണങ്ങള്‍ വാങ്ങല്‍ (ഇറക്കുമതി ചെയ്തവ ഒഴികെ), നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ സംരംഭവുമായി ബന്ധപ്പെട്ട ഏതു കാര്യത്തിനും ഈ വായ്പ ലഭ്യമാണ്.
3. ബറോഡ പ്രോപ്പര്‍ട്ടി പ്രൈഡ്: സാധന സാമഗ്രികളുടെ (Commodtiy/goods) വ്യാപാരം നടത്തുന്നവര്‍ക്കായുള്ള വായ്പ, വ്യക്തികള്‍ക്കും യൂണിറ്റുകള്‍ക്കും ഇത് ലഭ്യമാണ്.
4. ബറോഡ ഹെല്‍ത്ത്കെയര്‍ സ്‌കീം: ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ടിയര്‍ 1, 2, 3 നഗരങ്ങളിലെ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള വായ്പാ പദ്ധതി. ഡോക്ടര്‍മാര്‍/ഡയഗ്‌നോസ്റ്റിക് സെന്ററുകള്‍/ആശുപത്രി/ക്ലിനിക്ക് എന്നിവയ്ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ വായ്പ ലഭിക്കും.
5. കയറ്റുമതി യൂണിറ്റുകള്‍ക്ക് വായ്പ: കയറ്റുമതി രംഗത്തുള്ള മൈക്രോ യൂണിറ്റുകള്‍ക്കായി പ്രത്യേക വായ്പാ പദ്ധതി.
6. ബറോഡ ആരോഗ്യധാം: പുതിയ ക്ലിനിക്ക്/ആശുപത്രി മുതലായവ വാങ്ങാനും നിര്‍മിക്കാനും വായ്പ ലഭിക്കും. നിലവിലുള്ളവയുടെ നവീകരണം, ആധുനികവല്‍ക്കരണം എന്നിവയ്ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍/ഓഫിസ് ഉപകരണങ്ങള്‍ വാങ്ങാനും മരുന്നുകളുടെ സ്റ്റോക്ക് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും വായ്പ ലഭ്യമാണ്.
7. ബറോഡ കോണ്‍ട്രാക്ടര്‍ ലോണ്‍: എം.എസ്.എം.ഇ വിഭാഗത്തില്‍ കോണ്‍ട്രാക്ട്/സബ് കോണ്‍ട്രാക്ട് പ്രവര്‍ത്തനം നടത്തുന്നവര്‍ക്കുള്ള വായ്പാ പദ്ധതി. വാര്‍ഷിക വിറ്റുവരവ് 250 കോടി രൂപവരെയുള്ള സംരംഭങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം.
8. ബറോഡ വിദ്യാസ്ഥലി ലോണ്‍: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കെട്ടിടനിര്‍മാണം, വിദ്യാഭ്യാസ/പരിശീലന ആവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ വാങ്ങല്‍ തുടങ്ങിയവയ്ക്ക് വായ്പ നല്‍കുന്നു.
മികച്ച എക്കൗണ്ടുകള്‍
1. ബി.ഒ.ബി ബ്രോ: പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനത്തിന് ഈടില്ലാതെ 40 ലക്ഷം രൂപ വരെ ലഭിക്കുന്നു. മിനിമം ബാലന്‍സ് ആവശ്യമില്ലാത്ത ഈ എക്കൗണ്ട് 16 മുതല്‍ 25 വയസുവരെ പ്രായമുള്ളവര്‍ക്ക് എടുക്കാം.
2. ബി.ഒ.ബി ലൈറ്റ്: 10 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് മിനിമം ബാലന്‍സ് ഇല്ലാത്ത സേവിംഗ്‌സ് എക്കൗണ്ട്. ഇതിലൂടെ റൂപേ പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡ്, ഡീമാറ്റ് സേവനങ്ങളും ലഭിക്കും.
3. ബറോഡ ഫാമിലി എസ്ബി എക്കൗണ്ട്: ആറു പേര്‍ക്കു വരെ ഒന്നിച്ചെടുക്കാവുന്ന എക്കൗണ്ട്. മിനിമം ബാലന്‍സിനനുസരിച്ച് ചാര്‍ജുകളിലും ഡിജിറ്റല്‍ സേവനങ്ങളിലും ഇളവുകളും ഒപ്പം ക്രെഡിറ്റ് കാര്‍ഡും ലഭിക്കും.
4. ബറോഡ ഫാമിലി കറന്റ് എക്കൗണ്ട്: സംരംഭക കുടുംബത്തിലെ ആറുപേര്‍ക്ക് വരെ ലഭിക്കുന്ന കറന്റ് എക്കൗണ്ട്. ചാര്‍ജുകളിലും ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങളിലും ക്രെഡിറ്റ് കാര്‍ഡിനും ഇളവുകള്‍.
5. സാലറി എക്കൗണ്ടുകള്‍: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 10,000 രൂപ തുടങ്ങി വരുമാനമുള്ളവര്‍ക്കും വിവിധ സാലറി എക്കൗണ്ടുകള്‍ ലഭ്യമാക്കുന്നു. അപകട ഇന്‍ഷുറസ് അടക്കമുള്ള ആനുകൂല്യങ്ങളും ഇതില്‍ ലഭ്യമാണ്.
(This article was originally published in Dhanam Business Magazine March 15th issue)
Related Articles
Next Story
Videos
Share it