ധനം ബെസ്റ്റ് റീറ്റെയ്‌ലര്‍ 2017 - എഫ്എംസിജി: റിലയന്‍സ് ഫ്രഷ്

പേരിന്റെ ഭാഗമായ 'ഫ്രഷ്' എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ഉറപ്പുവരുത്തി ഷോപ്പിംഗ് എന്നത് ഒരു ഫ്രഷ് അനുഭവമാക്കി മാറ്റുക. റിലയന്‍സ് ഫ്രഷ് എന്ന റീറ്റെയ്ല്‍ സ്റ്റോറിനെ വ്യത്യസ്തമാക്കുന്നത് ഈ നയം തന്നെ. ഒരു വിശദീകരണത്തിന്റെയും ആവശ്യമില്ലാത്ത റിലയന്‍സ് എന്ന ബ്രാന്‍ഡിന്റെ ഗ്രോസറി വിഭാഗത്തില്‍ രാജ്യമൊട്ടാകെയുള്ളത് 550 സ്റ്റോറുകളാണ്. ഇവയില്‍ മുപ്പതെണ്ണം കേരളത്തില്‍. ഫ്രഷ്, സ്മാര്‍ട്ട് എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നതില്‍ വലിപ്പം കുറഞ്ഞവയാണ് റിലയന്‍സ് ഫ്രഷ്. എണ്ണത്തില്‍ ഏറെയും.

2007 ല്‍ കേരളത്തിലെത്തിയ റിലയന്‍സ് ഫ്രഷിന് ഇന്ന് തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ വിപുലമായ സാന്നിധ്യമുണ്ട്. 'സ്റ്റോക്കിന്റെ എണ്‍പത് ശതമാനം പ്രാദേശികമായി സംഭരിക്കണം എന്നതാണ് റിലയന്‍സ് ഫ്രഷിന്റെ പോളിസി., ' വൈസ് പ്രസിഡന്റും സോണല്‍ ബിസിനസ് ഹെഡുമായ അനില്‍ കുമാര്‍ സി എസ് പറയുന്നു.

കൂടുതല്‍ സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കി സാമൂഹ്യമായ ഒരു മാറ്റത്തിലും റിലയന്‍സ് ഫ്രഷ് പങ്ക് വഹിക്കുന്നുണ്ട് എന്നതും ശ്രദ്ധേയം. ഈ സ്റ്റോറുകളില്‍ 55 ശതമാനത്തില്‍ ഏറെ ജീവനക്കാരും സ്ത്രീകളാണ്. കൂടുതല്‍ സ്റ്റോറുകളും ഏറെ മികച്ച സേവനങ്ങളും ഗുണമേന്മയില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത ഉല്‍പ്പന്നങ്ങളുമായി കേരളത്തില്‍ പുതിയൊരു റീട്ടെയ്ല്‍ സംസ്‌കാരം തന്നെ വളര്‍ത്തിയെടുക്കുകയാണ് റിലയന്‍സ് ഫ്രഷ്.

Related Articles
Next Story
Videos
Share it