ധനം ബെസ്റ്റ് റീറ്റെയ്‌ലര്‍ 2017 - ഫ്രാഞ്ചൈസി ബ്രാന്‍ഡ്: ജോക്കി
ബ്രാന്‍ഡഡ് സ്റ്റോറുകളുടെയോ വമ്പന്‍ തുണിക്കടകളുടെയോ ഡിസ്‌പ്ലെ ചെയ്യുന്ന ഫാഷന്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ഒരിക്കലും സ്ഥാനമില്ലാതിരുന്ന ഒരു കാലത്ത് നിന്ന് ഇന്നര്‍വെയറുകള്‍ക്ക് വേണ്ടി എക്‌സ്‌ക്ലൂസീവ് ഷോറൂം എന്ന നിലയിലേയ്ക്ക് ഒരു വമ്പന്‍ മാറ്റം റീറ്റെയ്ല്‍ മേഖലയില്‍ വരുത്തിയതിന്റെ എല്ലാ ക്രഡിറ്റും 'ജോക്കി' എന്ന ബ്രാന്‍ഡിന് അവകാശപ്പെട്ടതാണ്.
ഇന്ത്യയിലെ ഇന്നര്‍വെയര്‍ വിപണിയിലെ പ്രീമിയം മേഖലയില്‍ ഈ ഗ്ലോബല്‍ കമ്പനി സ്ഥാനമുറപ്പിച്ചതും വളരെ പെട്ടെന്നാണ്. ഗുണമേന്മ ഉറപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും കാണിക്കാത്ത ഒരു ബ്രാന്‍ഡിനെ എങ്ങനെ ഉപഭോക്താക്കള്‍ സ്വീകരിക്കാതിരിക്കും? യു.എസ് കമ്പനിയായ ജോക്കിക്ക് വിദേശത്ത് സ്വന്തമായ മികവ് ഇന്ത്യയിലെ സ്റ്റോറുകളും നിലനിര്‍ത്തുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.
ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പേജ് ഇന്‍ഡസ്ട്രീസാണ് ഇന്ത്യയിലെ ജോക്കിയുടെ എക്‌സ്‌ക്ലൂസീവ് പാര്‍ട്ണര്‍. നാനൂറോളം സ്റ്റോറുകളാണ് ജോക്കിക്ക് ഇവിടെയുള്ളത്. അതോടൊപ്പം രാജ്യത്തെ 1600 നഗരങ്ങളിലും പട്ടണങ്ങളിലുമായി അമ്പതിനായിരത്തിലേറെ റീറ്റെയ്ല്‍ ഔട്ട്‌ലെറ്റുകളില്‍ സാന്നിധ്യവുമുണ്ട്.