കേരളത്തിന്‌ പുറത്തേക്ക്‌ വളരാൻ ജിനൂസ് അക്കാദമി: മുഖമായി ചലച്ചിത്രതാരം ഭാവനയും

വിദേശ പഠന പരിശീലന സ്ഥാപനമായ ജിനൂസ് അക്കാദമി തെന്നിന്ത്യൻ സംസ്ഥാനങ്ങളിലേക്കും ചുവടുവയ്ക്കാനൊരുങ്ങുന്നു. ഇതിന്റെ മുന്നോടിയായി ചലച്ചിത്രതാരം ഭാവനയെ കമ്പനിയുടെ അംബാസഡറാക്കി. ജിനൂസ് അക്കാദമിയുടെ പുതിയ ലോഗോയും പരസ്യ ചിത്രവും എറണാകുളം ഗ്രാൻഡ് ഹോട്ടലിൽ നടന്ന പരിപാടിയിൽ ഭാവന പ്രകാശനം ചെയ്തു.

പ്രവർത്തനമാരംഭിച്ച്‌ രണ്ട് വർഷത്തിനുള്ളിൽ തന്നെ നിരവധി കുട്ടികളുടെ വിദേശ പഠന സ്വപ്നങ്ങൾക്ക് ചിറക്‌ നൽകിയ സ്ഥാപനമാണ് ആലപ്പുഴ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജിനൂസ് അക്കാദമി. IELTS, OET തുടങ്ങി വിവിധ രാജ്യങ്ങളിലേക്കുള്ള മത്സര പരീക്ഷകൾക്കുള്ള പരിശീലനം നൽകുന്ന ജിനൂസ് ഓൺലൈൻ ക്ലാസുകൾക്ക് പുറമെ ആലപ്പുഴയിലെ സെന്ററിൽ നേരിട്ടുള്ള ക്ലാസുകളും നൽകുന്നു. അധികം വൈകാതെ കൊച്ചിയിലും സെന്റർ ആരംഭിക്കുമെന്ന് ജിനൂസ് അക്കാദമിയുടെ സ്ഥാപകരും മാനേജിംഗ് ഡയറക്ടർമാരുമായ ജിനു ടാലന്റും ടാലന്റ്‌ വർഗീസും പറഞ്ഞു.

ന്യൂസ്‌ലാൻഡ്, യു.കെ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ പേരും പഠനത്തിനായി ഇപ്പോൾ പോകുന്നതെന്നും ഐ.ഇ. എൽ.ടി.എസിൽ നിന്ന് മാറി ഒ.ഇ.ടിയിലേക്കാണ് ശ്രദ്ധിക്കുന്നതെന്നും ജിനു പറഞ്ഞു. മുൻകാലങ്ങളിൽ പഠനത്തിന് ശേഷം ജോലിക്കായാണ് നഴ്സുമാർ വിദേശത്തേക്ക് പോയിരുന്നതെങ്കിൽ ഇപ്പോൾ പ്ലസ് ടുവിനു ശേഷം പഠനം ലക്ഷ്യമിട്ടും കൂടുതൽ പേർ പോകുന്നുണ്ട്. വളരെ കഠിനമായ കോഴ്സുകളായതിനാൽ വിജയനിരക്ക് കുറവാണ്. 75 ശതമാനം വരെ വിജയം നേടാൻ ജിനൂസിന് സാധിക്കുന്നുണ്ടെന്ന് ജിനു പറഞ്ഞു.

ചെറിയ തുടക്കം, അതിവേഗ വളർച്ച
10 വർഷത്തോളം ഴ്സുമാരായി സേവനമനുഷ്ഠിച്ച ഇരുവരും വിദേശ ജോലി ലക്ഷ്യമിട്ട് നടത്തിയ പഠനമാണ് ഈ രംഗത്തേക്ക് എത്തിച്ചത്. പരിചയക്കാരായ ഒന്ന് രണ്ട് പേർക്ക് അവരുടെ ലക്ഷ്യം നേടിയെടുക്കാൻ സഹായിച്ചു തുടങ്ങിയതാണ് 2022ൽ അക്കാദമി ആയി ഉയർന്നത്. ഇപ്പോൾ പ്രതിമാസം ആയിരത്തോളം വിദ്യാർത്ഥികൾ ജിനൂസിന് ഒപ്പം ചേരുന്നുണ്ടെന്ന് ജിനു പറയുന്നു.
പി.ടി.ഇ, ജർമൻ, സ്പോക്കൺ ഇംഗ്ലീഷ്, സി.ബി.റ്റി, ഒ.എസ്.എസ്.സി.ഇ തുടങ്ങിയ കോഴ്സുകളിലും ജിനൂസ് പരിശീലനം നൽകുന്നുണ്ട്. ജിനു ടാലന്റ്‌ വിദ്യാഭ്യാസ കാര്യങ്ങൾക്ക് നേതൃത്വം നൽകുമ്പോൾ, ടെക്നിക്കൽ വശങ്ങൾ ടാലന്റ്‌ വർഗീസിന്റെ മേൽനോട്ടത്തിലാണ്. ഹൈ ഫ്ലയർ അവാർഡ്, ബെസ്റ്റ് OET അക്കാദമി അവാർഡ്, ബെസ്റ്റ് എഡ്യുക്കേഷണല്‍ ബ്രാൻഡ് അവാർഡ് എന്നിവയും ചുരുങ്ങിയ കാലത്തിനുള്ളിൽ ജിനൂസ് അക്കാദമി നേടി.

Related Articles

Next Story

Videos

Share it