

രാജ്യത്തെ പ്രമുഖ സ്വർണാഭരണ ബ്രാൻഡുകളിലൊന്നായ ഭീമ ജ്വല്ലറിക്ക് ഇന്ത്യൻ അസോസിയേഷൻ ഫോർ ഗോൾഡ് എക്‌സലൻസ് ആൻഡ് സ്റ്റാൻഡേർഡ്‌സിന്റെ (IAGES) അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചു. ഭീമയുടെ തിരുവനന്തപുരം എം.ജി. റോഡ് ഷോറൂമിനാണ് ഈ ദേശീയ അംഗീകാരം ലഭിച്ചത്.
ഐ.എ.ജി.ഇ.എസിന്റെ പെരുമാറ്റച്ചട്ടങ്ങൾ (Code of Conduct) മുൻനിർത്തി നടത്തിയ കർശനമായ സ്വതന്ത്ര പരിശോധനകൾക്ക് ശേഷമാണ് അക്രഡിറ്റേഷൻ നൽകിയത്. ചടങ്ങിൽ ഐ.എ.ജി.ഇ.എസ് സി.ഇ.ഒ കൗശലേന്ദ്ര സിൻഹയിൽ നിന്ന് ഭീമ ജ്വല്ലറി മാനേജിംഗ് ഡയറക്ടർ എം.എസ് സുഹാസ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഐ.എ.ജി.ഇ.എസ് ട്രേഡ് എൻഗേജ്മെന്റ്സ് (സൗത്ത്) ജനറൽ മാനേജർ രാജാ വെങ്കിടേഷും സന്നിഹിതനായിരുന്നു.
സ്വർണാഭരണ വിപണിയിൽ ഉയർന്ന ഗുണനിലവാരം, സുതാര്യത, ധാർമ്മിക വ്യാപാര രീതികൾ, ഉപഭോക്തൃ വിശ്വാസ്യത എന്നിവ ഉറപ്പുവരുത്താൻ പ്രവർത്തിക്കുന്ന വ്യവസായ കൂട്ടായ്മയാണ് ഐ.എ.ജി.ഇ.എസ്. സ്വർണത്തിന്റെ പരിശുദ്ധി, കൃത്യമായ വിലനിർണയം, ധാർമ്മികമായ സ്രോതസ്സുകളിൽ നിന്നുള്ള സ്വർണ ശേഖരണം, മികച്ച ഉപഭോക്തൃ സേവനം എന്നിവ മുൻനിർത്തിയാണ് ബ്രാൻഡുകൾക്ക് സംഘടന അംഗീകാരം നൽകുന്നത്.
നൂറ്റാണ്ടിലേറെയായി ഉപഭോക്താക്കൾ അർപ്പിക്കുന്ന വിശ്വാസമാണ് ഭീമയുടെ ഏറ്റവും വലിയ കരുത്തെന്ന് മാനേജിംഗ് ഡയറക്ടർ എം.എസ് സുഹാസ് പറഞ്ഞു. ഓരോ ഇടപാടിലെയും സുതാര്യതയിലും സ്വർണത്തിന്റെ പരിശുദ്ധിയിലുമാണ് ആ വിശ്വാസം നിലനിൽക്കുന്നത്. ഈ അക്രഡിറ്റേഷൻ ആ വിശ്വാസത്തിനുള്ള തെളിവാണെന്നും അതേ ആത്മാർത്ഥതയോടെ ഉപഭോക്താക്കൾക്ക് സേവനം നൽകുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Bhima Jewellery’s MG Road showroom in Thiruvananthapuram has received IAGES accreditation following independent assessments based on the association’s code of conduct.
Read DhanamOnline in English
Subscribe to Dhanam Magazine