

കുടുംബ ബിസിനസുകളുടെ വളര്‍ച്ചയില്‍ ജീവിതപങ്കാളികള്‍ വഹിക്കുന്ന പങ്കും അവര്‍ക്കിടയിലെ പ്രവര്‍ത്തന ശൈലികളും ചര്‍ച്ചയാക്കാന്‍ 'ധനം ഫാമിലി ബിസിനസ് കോണ്‍ക്ലേവ്'. മാര്‍ച്ച് 25-ന് കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ 'Business Partners for Life: The Dynamics of Entrepreneurial Couples in Family Enterprises' എന്ന വിഷയത്തിലാണ് പ്രത്യേക പാനല്‍ ചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്.
പ്രശസ്ത ബ്രാന്‍ഡ് കണ്‍സള്‍ട്ടന്റും ടിവിസി ഫാക്റ്ററി, അമേസിങ് സ്റ്റാര്‍സ് എന്നിവയുടെ എംഡിയുമായ സിജോയ് വര്‍ഗീസ് ഈ പാനല്‍ ചര്‍ച്ച നയിക്കും. ബിസിനസ് രംഗത്തെ പ്രമുഖ ദമ്പതികള്‍ തങ്ങളുടെ അനുഭവങ്ങളും വെല്ലുവിളികളും ചര്‍ച്ചയില്‍ പങ്കുവെക്കും.
മിലന്‍ ഡിസൈന്‍ സാരഥികളായ ഷേര്‍ളി റെജിമോന്‍ & റെജിമോന്‍ പി. അലക്സ്, എസ്.സി.എം.എസ് ഗ്രൂപ്പ് സാരഥികളായ പ്രൊഫ. പ്രമോദ് പി. തേവന്നൂര്‍ & ഡോ. ഇന്ദു നായര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
കുടുംബബന്ധവും ബിസിനസ് ഉത്തരവാദിത്തങ്ങളും എങ്ങനെ ഒത്തുപോകാമെന്നും സംരംഭത്തിന്റെ വിജയത്തിനായി ദമ്പതികള്‍ക്കിടയില്‍ ഉണ്ടാവേണ്ട ആശയ വിനിമയത്തെക്കുറിച്ചും ഈ സെഷന്‍ വെളിച്ചം വീശും.
തലമുറകള്‍ കഴിഞ്ഞാലും തകരാത്ത കുടുംബ ബിസിനസ് എങ്ങനെ കെട്ടിപ്പടുക്കാം എന്ന വിഷയത്തില്‍ ഇവോള്‍വ് ബാക്ക് റിസോര്‍ട്ട്സ് എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ ജോസ് ടി. രാമപുരം സംസാരിക്കും. കല്യാണ്‍ ജൂവല്ലേഴ്സ് എംഡി ടി.എസ് കല്യാണരാമന്‍, പ്രൊഫ. കാവില്‍ രാമചന്ദ്രന്‍ എന്നിവരുടെ സാന്നിധ്യവും കോണ്‍ക്ലേവിനെ ശ്രദ്ധേയമാക്കും.
മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്സാണ്ടര്‍, ഗ്രൂപ്പ് മീരാൻ ചെയര്‍മാന്‍ നവാസ് മീരാന്‍, സിന്തൈറ്റ് ഗ്രൂപ്പ് എംഡി അജുജേക്കബ്, എവിഎ ഗ്രൂപ്പ് എംഡി എ.വി അനൂപ്, ഫാമിലി ബിസിനസ് അഡൈ്വസറും സിഇഒ കോച്ചുമായ എം.എസ്.എ കുമാര്‍, ട്രൂ ലെഗസി സ്ഥാപകനും എംഡിയുമായ ശ്രീജിത് കുനിയില്‍, ഇവോള്‍വ് ബാക്ക് റിസോര്‍ട്സ് എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ ജോസ് ടി രാമപുരം, ജാക്കൊബി ചോക്കളേറ്റിയര്‍ സ്ഥാപകന്‍ ജേക്കബ് ജോയ്, വര്‍മ ആന്‍ഡ് വര്‍മ ചാര്‍ട്ടേഡ് അക്കൗണ്ടന്റസ് സീനിയര്‍ പാര്‍ട്ണര്‍ വിവേക് കൃഷ്ണ ഗോവിന്ദ്, ഫാമിലി ബിസിനസ് അഡൈ്വസറും ഗേറ്റ്വെയ്സ് ഗ്ലോബല്‍ എല്‍എല്‍പി എക്സിക്യൂട്ടിവ് കോച്ചും ലീഡ് പാര്‍ട്ണറുമായ എം.ആര്‍ രാജേഷ് കുമാര്‍ തുടങ്ങി കേരളത്തിലെ പ്രമുഖ കുടുംബ ബിസിനസ് സാരഥികളും പുതുതലമുറ പ്രതിനിധികളുമടക്കം 300-ലേറെ പേര്‍ ധനം ബിസിനസ് മീഡിയ സംഘടിപ്പിക്കുന്ന രണ്ടാമത് എഡിഷന്‍ ഫാമിലി ബിസിന് കോണ്‍ക്ലേവില്‍ പങ്കെടുക്കും. ജെഎംജെ ഫിന്‍ടെക് (JMJ Fintech) ആണ് പരിപാടിയുടെ പവേര്‍ഡ് ബൈ സ്‌പോണ്‍സര്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: അനൂപ് ഏബ്രഹാം: 90725 70065, ഇ-മെയില്‍: anoop@dhanam.in.
വെബ്‌സൈറ്റ്: www.familybusinessconclave.com
Read DhanamOnline in English
Subscribe to Dhanam Magazine