Begin typing your search above and press return to search.
ചെറു വീടുകളുടെ കെട്ടിട നികുതി ഒഴിവാക്കി, മുന്‍കാല പ്രാബല്യവും ലഭിക്കും
കേരളത്തില്‍ ഗ്രാമ പഞ്ചായത്തുകളിലും കോര്‍പറേഷനുകളിലും ഉള്‍പ്പെട്ട 645 ചതുരശ്ര അടി (60 ചതുരശ്ര മീറ്റര്‍) വരെ വിസ്തൃതിയുള്ള ഭവനങ്ങളെ കെട്ടിട നികുതിയില്‍ നിന്ന് ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍. 2023 ഏപ്രില്‍ ഒന്നിന് തദ്ദേശ സ്വയംഭരണ വകുപ്പ് ചെറിയ വീടുകള്‍ക്ക് നികുതി ഒഴിവാക്കി ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അത് നടപ്പാക്കുന്നതില്‍ സാങ്കേതിക പ്രശ്നങ്ങള്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് പ്രശ്നം മന്ത്രിസഭ ചര്‍ച്ച ചെയ്ത് നിയമം നടപ്പാക്കാനുള്ള അംഗീകാരം നല്‍കിയത്. ഏപ്രില്‍ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കാനാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.
നേരത്തെ ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉള്ളവരുടെ 322 ചതുരശ്ര അടി വരെ വിസ്തൃതി ഉള്ള കെട്ടിടങ്ങള്‍ക്കാണ് നികുതി ഒഴിവാക്കിയിരുന്നത്. വിസ്തൃതി വര്‍ധിപ്പിക്കണമെന്ന് ആവശ്യം ശക്തിപ്പെട്ടതോടെയാണ് സര്‍ക്കാര്‍ ഏപ്രില്‍ 1ന് പുതിയ ഉത്തരവ് ഇറക്കിയത്
ഭവന ആവശ്യത്തിന് ഉപയോഗിക്കുന്ന കെട്ടിടങ്ങള്‍ക്കാണ് ഈ അനൂകൂല്യം ലഭിക്കുന്നത്. ഒരു വ്യക്തിക്ക് ഒരു ഭവനത്തിനാണ് ഈ അനൂകൂല്യം ലഭിക്കാന്‍ അര്‍ഹത ഉള്ളത്. ലൈഫ് മിഷന്‍ പദ്ധതികളില്‍പെട്ട വീടുകള്‍ക്കും ഈ നികുതി അനൂകൂല്യം ബാധകമാണ്.
Next Story
Videos