10 ലക്ഷം വരെ കാന്‍സര്‍ കവറേജ്, 26 ലക്ഷത്തിന്റെ ആക്സിഡന്റ് ഇന്‍ഷുറന്‍സ്; കനറാ ബാങ്കിന്റെ പുതിയ വനിതാ സേവിംഗ്‌സ് അക്കൗണ്ടിനെക്കുറിച്ച് അറിയാം

70 വയസു വരെയുള്ളവര്‍ക്ക് അക്കൗണ്ട് തുറക്കാം, എയര്‍പോര്‍ട്ട് ലോഞ്ച് ആക്‌സസ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍
10 ലക്ഷം വരെ കാന്‍സര്‍ കവറേജ്, 26 ലക്ഷത്തിന്റെ ആക്സിഡന്റ് ഇന്‍ഷുറന്‍സ്;  കനറാ ബാങ്കിന്റെ പുതിയ വനിതാ സേവിംഗ്‌സ് അക്കൗണ്ടിനെക്കുറിച്ച് അറിയാം
Published on

കനറാ ബാങ്ക് വനിതകള്‍ക്ക് മാത്രമായി അവതരിപ്പിച്ച പുതിയ സേവിംഗ്സ് അക്കൗണ്ടാണ് കനറാ എയ്ഞ്ചല്‍. ഏറെ പുതുമകളോടെയാണ് ഈ അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്. ലാവെന്‍ഡര്‍, റോസ്, ഓര്‍ക്കിഡ് എന്നീ മൂന്ന് വകഭേദങ്ങളിലാണ് അക്കൗണ്ട് അവതരിപ്പിച്ചിരിക്കുന്നത്. അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട ത്രൈമാസ ബാലന്‍സ് അടിസ്ഥാനപ്പെടുത്തിയാണ് ഈ വകഭേദം. ലാവെന്‍ഡറില്‍ മിനിമം 5,000 രൂപയാണ് ബാലന്‍സ് വേണ്ടത്. അതേ സമയം റോസില്‍ ഇത് 30,000വും ഓര്‍ക്കിഡില്‍ ഒരു ലക്ഷവുമാണ്. ഇതിനനുസരിച്ച് ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ വ്യത്യാസമുണ്ടാകും.

കാന്‍സര്‍ കവറും ആക്‌സിഡന്റ് കവറും

ഫ്രീ കാന്‍സര്‍ കവറേജ് ഉറപ്പു നല്‍കുന്നുവെന്നതാണ് ഈ അക്കൗണ്ടിന്റെ ഒരു പ്രധാന പ്രത്യേകത. ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ കാന്‍സര്‍ രോഗം പിടിപെട്ടാല്‍ ചികിത്സക്ക് കാര്‍ഡിന്റെ വകഭേദമനുസരിച്ച് 3 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ കവറേജ് ലഭിക്കും. 70 വയസ്  വരെയാണ് ഈ അക്കൗണ്ട് തുടങ്ങാന്‍ പറ്റുന്ന പ്രായപരിധി. കാന്‍സര്‍ കവര്‍ ലഭിക്കുന്നതും ആ പ്രായം വരെ ആണ്. ഇന്ത്യയില്‍ ആദ്യമായാണ് ഇന്‍ഷുറന്‍സ് പ്രീമിയം അടക്കാതെ കാന്‍സര്‍ കവര്‍ പോളിസി ലഭ്യമാക്കുന്നത്.

കൂടാതെ അക്കൗണ്ട് ഉടമയ്ക്ക് 8 ലക്ഷം രൂപ മുതല്‍ 26 ലക്ഷം രൂപ വരെ അപകട മരണ ഇന്‍ഷുറന്‍സും വാഗ്ദാനം ചെയ്യുന്നു. ഭര്‍ത്താവിന് അപകടമരണം സംഭവിച്ചാല്‍ 2 ലക്ഷം രൂപ വരെ കവറേജ് ലഭിക്കും. എയര്‍ ആക്സിഡന്റില്‍ ഭര്‍ത്താവ് മരണപ്പെട്ടാല്‍ 4 ലക്ഷം രൂപ ഇന്‍ഷുറന്‍സ് കവറേജുണ്ട്. വാര്‍ഷിക ഫീസ് ഇല്ലാതെ ഫ്രീ പ്ലാറ്റിനം എ.ടി.എം കാര്‍ഡ്, പരിധിയില്ലാതെ ഫ്രീ ലോക്കര്‍ ഓപ്പറേഷന്‍ തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും ഈ അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്ന വനിതകള്‍ക്ക് ലഭിക്കുന്നതാണ്.

സൗജന്യ പണമിടപാടുകളും

എസ്എം.എസ് സേവനങ്ങള്‍ സൗജന്യമാണ്. കൂടാതെ നെഫ്റ്റ്, ആര്‍.ടി.ജി.എസ്, ഐ.എം.പി.എസ് സേവനങ്ങള്‍ക്കും ഈ അക്കൗണ്ടില്‍ ചാര്‍ജ് ഈടാക്കില്ല. എയര്‍പോര്‍ട്ട് ലോഞ്ച് ആക്‌സസ്, ഭവന-വാഹന വായ്പാ പലിശ നിരക്കുകളില്‍ ഇളവ് തുടങ്ങിയവയും അക്കൗണ്ടിനെ ആകര്‍ഷകമാക്കുന്നു.

നിലവില്‍ സാധാരണ സേവിംഗ്സ് അക്കൗണ്ട് ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് ഏയ്ഞ്ചല്‍ അക്കൗണ്ടിലേക്ക് മാറാം. രണ്ട് ഫോട്ടോ, ഒറിജിനല്‍ ആധാര്‍, പാന്‍ (ഉണ്ടെങ്കില്‍), ഇവയുടെ ഓരോ കോപ്പി എന്നിവ സഹിതം കനറാ ബാങ്ക് ശാഖ സന്ദര്‍ശിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com